മദ്യനയത്തിനെതിരെ 23ന്​ ബഹുജന മാർച്ച്​

തിരുവനന്തപുരം: വികലവും ജനദ്രോഹകരവുമായ മദ്യനയത്തിനെതിരെ സമുദായ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 23ന്​ ബഹുജന മാർച്ച്​ സംഘടിപ്പിക്കുമെന്ന്​ ആർച്​ ബിഷപ്​ സൂസപാക്യം, വി.എം. സുധീരൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മദ്യനയം സർക്കാറി​​െൻറ വാഗ്​ദാനലംഘനമാണ്​. മുക്കിലും മൂലയിലും മദ്യലഭ്യത ഉറപ്പാക്കുന്ന നയമാണ്​ സർക്കാർ നടപ്പാക്കിയിരിക്കുന്നത്​. ഇൗ സാഹചര്യത്തിലാണ്​ മാർച്ച്​ നടത്തുന്നത്​. ബഹുജനറാലിക്കുശേഷം പ്രാദേശികതലത്തിൽ മദ്യത്തിനെതിരായ സമരം വ്യാപിക്കുമെന്നും അവർ അറിയിച്ചു.

മദ്യത്തിനെതിരായ സമരമുന്നേറ്റങ്ങളെ കണ്ടില്ലെന്ന്​ നടിക്കുന്ന സർക്കാർനയം പ്രതിഷേധാർഹമാണ്​. മദ്യത്തി​​െൻറ കാര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്​ സർക്കാർ നടത്തുന്നത്​. മദ്യത്തി​​െൻറ പ്രചാരകരായി എക്​സൈസ്​ മന്ത്രിയും എക്​സൈസ്​ കമീഷണറും മാറിയിരിക്കുകയാണ്​. ഹൈകോടതിയിൽ സർക്കാർ അറിയിച്ചതിന്​ വിരുദ്ധമായ കാര്യങ്ങളാണ്​ ഇ​േപ്പാൾ പറയുന്നത്​. മദ്യവിഷയത്തിൽ ഹിതപരിശോധനയെന്ന ആവശ്യം അംഗീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും​ സുധീരൻ വ്യക്​തമാക്കി.

Tags:    
News Summary - Protest Against LDF Govt Liquor Policy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.