കൊച്ചി: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിെൻറ വിദ്വേഷ പ്രസംഗത്തിനെതിരെ കെ.സി.ബി.സി ആസ്ഥാനത്ത് ജോയൻറ് ക്രിസ്ത്യൻ കൗൺസിലിന്റെ പ്രതിഷേധം. 'സാഹോദര്യം പുലരട്ടെ മാനവികത ജ്വലിക്കട്ടെ' സന്ദേശവുമായി മരക്കുരിശ് കൈയിലേന്തിയായിരുന്നു പ്രതിഷേധം.
പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് ഏതാനും ചില മെത്രാന്മാരുടെ താൽപര്യാർഥം സമൂഹത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം നടത്തിയിരിക്കുകയാണെന്നും ഇത് തിരുത്തപ്പെടണമെന്നാണ് കേരളത്തിലെ മുഴുവൻ ക്രൈസ്തവരും പൊതുസമൂഹത്തോടൊപ്പം ആഗ്രഹിക്കുന്നതെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത കൗൺസിൽ പ്രസിഡൻറ് ഫെലിക്സ് ജെ. പുല്ലൂടൻ പറഞ്ഞു. കേരളത്തിലെ കത്തോലിക്ക മെത്രാന്മാരുടെ ചെറുവിഭാഗമാണ് ഇത്തരം പ്രവൃത്തി നടത്തുന്നത്. അതിനാൽ കേരളത്തിലെ മുഴുവൻ കത്തോലിക്ക മെത്രാന്മാരും കെ.സി.ബി.സി ആസ്ഥാനത്ത് എത്രയും വേഗം സമ്മേളിച്ച് പൊതുനിലപാട് വ്യക്തമാക്കണം. അത് പൊതുസമൂഹത്തിെൻറ സ്പന്ദനങ്ങൾക്ക് യോജിച്ച വിധം ആയിരിക്കണം. ബിഷപ് കല്ലറങ്ങാട്ട് വിവാദ പരാമർശം പിൻവലിച്ച് സമൂഹത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹം ഒന്നടങ്കം പാലാ ബിഷപ്പിെൻറ പരാമർശത്തിന് എതിരാണ്. ബിഷപ്പുമാരുടെയും ചില വൈദികരുടെയും അടിമകളെ ക്രൈസ്തവരായി തങ്ങൾ കാണാറില്ല. ചിന്താശേഷിയുള്ള മുഴുവൻ ക്രൈസ്തവരും പരാമർശത്തോട് വിയോജിപ്പിലാണ്. അത് അദ്ദേഹം ഉൾക്കൊള്ളുന്ന പാലാ രൂപതയിൽപോലുമുണ്ട്. ശക്തമായ വിയോജിപ്പ് ഉയരുെന്നന്നത് മനസ്സിലാക്കി പെരുമാറിയില്ലെങ്കിൽ മെത്രാന്മാരെ വഴിയിൽ തടയുന്ന കാലം വിദൂരമല്ല. അവരുടെ പള്ളികൾ വിജനമായിക്കൊണ്ടിരിക്കുകയാണ്. കുറച്ചുനാൾ കഴിയുമ്പോൾ അവർ കെട്ടിപ്പിടിച്ചിരിക്കുന്ന കുറച്ച് സമ്പത്തും ഏതാനും മെത്രാന്മാരുമായി കേരളത്തിലെ കത്തോലിക്ക സഭ ചുരുങ്ങുന്ന അവസ്ഥയുണ്ടാകും. അത്തരമൊരു ഗതികേട് ഉണ്ടാകാതിരിക്കാനാണ് തിരുത്തപ്പെടണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നത്.
നിലവിലെ മേജര്‍ ആര്‍ച് ബിഷപ് ഭൂമി കുംഭകോണത്തില്‍പെട്ട് സ്ഥാനം ഉടന്‍ രാജിവെക്കാന്‍ നിര്ബന്ധിതനായിരിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥാനനേട്ടത്തിനായുള്ള മത്സരത്തില്‍ മേല്‍ക്കൈ നേടാനുള്ള ചങ്ങനാശ്ശേരി ലോബിയുടെ നിഗൂഢശ്രമവും വിവാദ പരാമര്‍ശത്തിെൻറ പിന്നിലെ മറ്റൊരജണ്ടയാണെന്ന് വിശ്വാസികള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മതസാഹോദര്യം ഉയർത്തിപ്പിടിച്ച കർദിനാൾ ബസേലിയോസ് ക്ലീമിസിന് ഇവർ അഭിവാദ്യം അർപ്പിച്ചു. ജനറല്‍ സെക്രട്ടറി ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.