ആലപ്പുഴ: വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതിൽ പ്രതിഷേധവുമായി യാത്രക്കാർ. ഫ്രണ്ട് സോൺ റെയിൽ എന്ന യാത്രക്കാരുടെ സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധസൂചകമായി ദുരിതമീ യാത്ര എന്ന കാർഡ് ധരിച്ചാണ് പ്രതിഷേധം.
വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ സ്ഥിരമായി മറ്റ് ലോക്കൽ ട്രെയിനുകളിൽ സഞ്ചരിക്കുന്നവർക്ക് വന്ദേഭാരതിന് വേണ്ടി തങ്ങളുടെ ട്രെയിനുകൾ പിടിച്ചിടുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. വന്ദേഭാരത് പലപ്പോഴും സമയം തെറ്റിയാണ് ഓടുന്നതെന്നും ക്രോസിങ് ടൈമിൽ മാറ്റം വരുത്തുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ജനശതാബ്ദി, രാജധാനി, ഇന്‍റർസിറ്റി തുടങ്ങി നിരവധി ട്രെയിനുകൾ ഇപ്രകാരം വിവിധ സ്റ്റേഷനുകളിലായി ഒരു മണിക്കൂറിലധികം പിടിച്ചിടുന്നുണ്ടെന്നും വിഷയത്തിൽ വ്യക്തമായ പരിഹാരം കണ്ടെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.