തിരുവനന്തപുരം: സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ വ്യാപക പ്രതിഷേധം. കൊടുംചൂടിൽ വെന്തുരുകുന്ന ജനം വൈദ്യുതി മുടങ്ങുന്നതോടെ കെ.എസ്.ഇ.ബി ഓഫിസുകളിലെത്തി പ്രതിഷേധിക്കുകയാണ്. വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധമുണ്ടായി. പലേടത്തും അരമണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നുണ്ട്. അപ്രഖ്യാപിത വൈദ്യുതി മുടക്കമല്ല, സാങ്കേതിക പ്രശ്നമാണെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന വിശദീകരണം.
വിഷയത്തിൽ കെ.എസ്.ഇ.ബി വാർത്തക്കുറിപ്പും പുറത്തിറക്കി. കെ.എസ്.ഇ.ബി ജീവനക്കാരെ ശത്രുവായി കാണരുതെന്നും പ്രശ്നം സാങ്കേതികമാണെന്നും ഇതിൽ വിശദീകരിക്കുന്നു. നേരത്തേതില്‍നിന്ന് വ്യത്യസ്തമായി രാത്രി 10.30നു ശേഷമാണ് ഇപ്പോള്‍ പീക്ക് ഡിമാൻഡ് ഉണ്ടാകുന്നത്. വിതരണശൃംഖലക്ക് താങ്ങാവുന്നതിലും അധികം ഉപഭോഗം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലക്കും. ഗ്രിഡ് കോഡ് പ്രകാരം ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രിഡിലെ ഉപഭോഗം ഒരു പരിധി കഴിഞ്ഞും വൈദ്യുതാവശ്യം നിയന്ത്രിക്കാതിരുന്നാല്‍ ഓട്ടോമാറ്റിക്കായി വൈദ്യുതി നിലക്കും. അഞ്ച് മിനിറ്റ് നേരത്തേക്ക് ആ ഫീഡര്‍ ചാര്‍ജ് ചെയ്യാനാകില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ ഇങ്ങനെ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.