തിരുവനന്തപുരം: ചെത്തുതൊഴിലാളിയുടെ മകനായതിൽ താൻ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാവ് കെ. സുധാകരന്‍റെ വിവാദ പരാമർശത്തെ സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ചെത്തുകാരന്‍റെ മകൻ എന്നത് തെറ്റായ കര്യമല്ല. അത് നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്. എന്‍റെ മൂത്ത ജ്യേഷ്ഠനും ചെത്തുകാരനായിരുന്നു. അദ്ദേഹം ആരോഗ്യമുള്ള കാലത്തോളം ചെത്തുകാരനായി ജീവിച്ചു.
രണ്ടാമത്തെ ജ്യേഷ്ഠനും ചെത്തുതൊഴിൽ അറിയാമായിരുന്നു. ഇതാണ് എന്‍റെ കുടുംബ പശ്ചാത്തലം. അത് അഭിമാനമായിട്ടാണ് കാണുന്നത്. കെ. സുധാകരനെ ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലം മുതൽ എന്നെ അറിയാവുന്നതാണ്. എനിക്ക് അദ്ദേഹത്തെയും അറിയാം. അദ്ദേഹം ചെത്തുകാരന്‍റെ മകനാണെന്ന രീതിയിൽ എന്നെ ആക്ഷേപിച്ചതായി തോന്നുന്നില്ല.
അതേസമയം, ചെത്തുതൊഴിലാളിയുടെ മകൻ ഇന്ന് ഹെലികോപ്ടറിലാണ് യാത്ര ചെയ്യുന്നുവെന്നത് കാലത്തിന് അനുസരിച്ചുള്ള വിമർശനമല്ല. താൻ ആഡംബര ജീവിതം നയിക്കുന്നയാളുമല്ല' -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.