Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെത്തുതൊഴിലാളിയുടെ മകനായതിൽ അഭിമാനിക്കുന്നു -മുഖ്യമന്ത്രി
cancel
Homechevron_rightNewschevron_rightKeralachevron_rightചെത്തുതൊഴിലാളിയുടെ...

ചെത്തുതൊഴിലാളിയുടെ മകനായതിൽ അഭിമാനിക്കുന്നു -മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: ചെത്തുതൊഴിലാളിയുടെ മകനായതിൽ താൻ അഭിമാനിക്കുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്​ നേതാവ്​ കെ. സുധാകരന്‍റെ വിവാദ പരാമർശത്തെ സംബന്ധിച്ച്​ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ചെത്തുകാരന്‍റെ മകൻ എന്നത്​ തെറ്റായ കര്യമല്ല. അത്​​ നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്​. എന്‍റെ മൂത്ത ജ്യേഷ്​ഠനും ചെത്തുകാരനായിരുന്നു. അദ്ദേഹം ആരോഗ്യമുള്ള കാലത്തോളം ചെത്തുകാരനായി ജീവിച്ചു.

രണ്ടാമത്തെ ജ്യേഷ്​ഠനും ചെത്തുതൊഴിൽ അറിയാമായിരുന്നു. ഇതാണ്​ എന്‍റെ കുടുംബ പശ്ചാത്തലം. അത്​ അഭിമാനമായിട്ടാണ്​ കാണുന്നത്​. കെ. സുധാകരനെ​ ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലം മുതൽ എന്നെ അറിയാവുന്നതാണ്​. എനിക്ക്​ അദ്ദേഹത്തെയും അറിയാം. അദ്ദേഹം ചെത്തുകാരന്‍റെ മകനാണെന്ന രീതിയിൽ എന്നെ ആക്ഷേപിച്ചതായി തോന്നുന്നില്ല.

അതേസമയം, ചെത്തുതൊഴിലാളിയുടെ മകൻ ഇന്ന്​ ഹെലികോപ്​ടറിലാണ്​ യാത്ര ചെയ്യുന്നുവെന്നത്​​ കാലത്തിന്​ അനുസരിച്ചുള്ള വിമർശനമല്ല. താൻ ആഡംബര ജീവിതം നയിക്കുന്നയാളുമല്ല' -മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudakaranPinarayi Vijayan
Next Story