കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാർകോട്ടിക് ജിഹാദ് പരാമർശം വിവാദമാക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് മുതിർന്ന ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ള. ബിഷപ്പിന്റെ പ്രസ്താവനയല്ല അത് വിവാദമാക്കുന്നതാണ് ദുരുദ്ദേശ്യം.
കേരളത്തിൽ നടക്കുന്ന വിവാദത്തെ കുറിച്ച് പ്രധാനമന്ത്രിയോടെ സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. താൻ ബിഷപ്പുമായി ടെലഫോണിൽ സംസാരിച്ചു. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. ഇക്കാര്യത്തിൽ ബി.ജെ.പിയുടെ അഭിപ്രായത്തോട് ഗവർണർ എന്ന തരത്തിൽ പ്രതികരിക്കാനാവില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
അതേസമയം നാർകോട്ടിക് ജിഹാദ് പരാമർശം രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി സംസ്ഥാന ഘടകം തീരുമാനം. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്ന് കോട്ടയത്ത് എത്തും. സി.പി.ഐ.എമ്മും കോൺഗ്രസും രംഗത്തെത്തിയതോടെ ബിഷപ്പിന് പിന്തുണ നൽകി രാഷ്ട്രീമായി വിഷയം ഉയർത്തി കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പാലാ ബിഷപ്പിന്‍റെ ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.