തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് കുത്തേറ്റതടക്കമുള്ള സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണ ം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള പി.എസ്.സി പിരിച്ചുവിട്ടു നിഷ്പക്ഷരായ അംഗങ്ങളെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്സിറ്റി കോളജിൽ നടന്നത ് ഒറ്റപ്പെട്ട ക്രമസമാധാന പ്രശ്നമായി കാണാൻ സാധ്യമല്ല. എസ്.എഫ്.ഐ നേതാവിെൻറ വീട്ടിൽനിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയതും അങ്ങനെ കാണാനാവില്ല.
പൊതു ജീവിതത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇക്കാര്യത്തിലെല്ലാം ഗവർണർ ഇടപെടേണ്ടതുണ്ട്. അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. പ്രത്യയശാസ്ത്രത്തിെൻറ കീഴിൽ പരിശീലിപ്പിച്ചെടുത്ത വിദ്യാർഥികളാണ് അക്രമം നടത്തുന്നത്. എവിടെയാണ് കത്തി കുത്തിയിറക്കേണ്ടതെന്ന് അവർക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. കുത്തേറ്റ അഖിലിനെ സന്ദർശിക്കാനെത്തിയ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ മുതലക്കണ്ണീരാണ് ഒഴുക്കുന്നത്. ഇവർക്ക് ഇക്കാര്യത്തിൽ ആത്മാർഥതയില്ല. അറവുശാലയിൽനിന്നുള്ള അഹിംസ മന്ത്രമാണ് അവർ പറയുന്നത്. യൂനിവേഴ്സിറ്റി കോളജിൽ എ.ബി.വി.പി യൂനിറ്റ് ആരംഭിക്കാത്തത് പ്രാണഭയം ഉള്ളതുകൊണ്ടാണ്.
സി.പി.എമ്മിന് എസ്.ഡി.പി.ഐയുമായി ബന്ധമുണ്ട്. അതിനാലാണ് അഭിമന്യുവിെൻറ കൊലയാളികളെ ഇപ്പോഴും പിടിക്കാത്തത്. ബി.ജെ.പിയുടെ കേരളത്തിലെ അംഗസംഖ്യ 15 ലക്ഷം എന്നത് 30 ലക്ഷം ആയി ഉയർത്തും. പല പ്രമുഖരും ബി.ജെ.പിയിൽ അംഗത്വമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.