കൊച്ചി: പി.എസ്.സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണം ഗൗരവമേറിയതെന്ന് ഹൈ കോടതി. പി.എസ്.സിയിലെ പരീക്ഷക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇ.പ ി. സുബിൻ, കൊല്ലം പോരുവഴി സ്വദേശി കെ. ശ്രീകുമാർ എന്നിവർ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് രാജ വിജയരാഘവ െൻറ വാക്കാൽ നിരീക്ഷണം. ഹരജിയിൽ സംസ്ഥാന സർക്കാർ, ഡി.ജി.പി, പി.എസ്.സി, സി.ബി.ഐ തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ ് അയക്കാനും ഉത്തരവായി.
സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ഹരജിക്കാർക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാവി ല്ലെന്നുമായിരുന്നു സർക്കാറിെൻറയും പി.എസ്.സിയുെടയും നിലപാട്. നേരേത്ത കേസിലെ പ്രതികൾ നൽകിയ ജാമ്യഹരജി പരിഗണിക്കെവ ചോദ്യപേപ്പർ പുറത്തായതും പ്രതികൾക്ക് പരീക്ഷസമയത്ത് നൂറിനടുത്ത് എസ്.എം.എസുകൾ വന്നതും വിശദീകരിച്ചിരുന്നു. തുടർന്നാണ്, ഇക്കാര്യങ്ങൾ കണക്കിലെടുത്താൽ ആരോപണം ഗുരുതരമാണെന്ന് കോടതി വ്യക്തമാക്കിയത്.
സി.ബി.ഐ അന്വേഷണഹരജി പരിഗണിക്കുമ്പോൾ ഹരജിക്കാർ കായികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടവരാണെന്നും പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരമൊരു ആരോപണമുന്നയിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പി.എസ്.സി അഭിഭാഷകൻ വാദിച്ചു. എട്ട് കായിക ക്ഷമതപരീക്ഷയിൽ അഞ്ചെണ്ണത്തിൽ പാസാകണമെന്നാണ് വ്യവസ്ഥയെന്നും ഇതിൽ പരാജയപ്പെട്ട ഹരജിക്കാർക്ക് ഇങ്ങിനെ ഒരു ആവശ്യം ഉന്നയിക്കാനാവില്ലെന്നും പി.എസ്.സി വ്യക്തമാക്കി. ഇതേ നിലപാടാണ് സർക്കാറും സ്വീകരിച്ചത്.
മുഖ്യസൂത്രധാരൻ പ്രണവ്
തിരുവനന്തപുരം: പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പിെൻറ മുഖ്യസൂത്രധാരൻ രണ്ടാംപ്രതി പി.പി. പ്രണവാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. കസ്റ്റഡിയിൽ വാങ്ങിയ പ്രണവിനെ ചോദ്യം ചെയ്ത ശേഷം ഇയാൾ പരീക്ഷ എഴുതിയ ആറ്റിങ്ങല്‍ മാമത്തെ ഗോകുലം സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാലാം പ്രതി സഫീറും ഒപ്പമുണ്ടായിരുന്നു.
പൊലീസുകാരനായ ഗോകുൽ, സഫീർ എന്നിവരാണ് പരീക്ഷ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസ് ചെയ്തു നല്‍കിയത്. ചോദ്യങ്ങൾ എങ്ങനെ നേരത്തേ ലഭിച്ചെന്നകാര്യം വ്യക്തമല്ല. വെള്ളിയാഴ്ച 11 വരെയാണ് ഇരു പ്രതികളെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. ഇൗമാസം ഏഴിനാണ് രണ്ട് പ്രതികളും കോടതിയില്‍ കീഴടങ്ങിയത്.
ഉത്തരങ്ങൾ അയക്കാനും സ്വീകരിക്കാനും ഉപയോഗിച്ച മൊബൈൽ ഫോൺ, സ്മാർട്ട്വാച്ച് തുടങ്ങിയവയും കണ്ടെത്താനായിട്ടില്ല. സ്മാർട്ട്വാച്ചുകൾ മൂന്നാറിന് സമീപം പുഴയിൽ ഉപേക്ഷിച്ചെന്നാണ് കേസിലെ പ്രതികൾ മൊഴി നൽകിയത്. യൂനിവേഴ്സിറ്റി കോളജിലെ പരീക്ഷ കേന്ദ്രത്തിൽ നിന്നാണ് പി.എസ്.സി ചോദ്യപേപ്പര്‍ തങ്ങൾക്ക് ലഭിച്ചതെന്നാണ് സഫീറും ഗോകുലും നൽകിയ മൊഴി. പ്രണവിെൻറ സുഹൃത്താണ് ചോദ്യപേപ്പർ എത്തിച്ചതെന്നും േഗാകുൽ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.