പി.​എ​സ്.​സി വി​ജ്​​ഞാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​നി കെ-​ടെ​റ്റ്​ ബാ​ധ​കം 

തിരുവനന്തപുരം: കെ^ടെറ്റിലെ അവ്യക്തതയെ തുടർന്ന് നിർത്തിെവച്ച പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക നിയമനങ്ങൾ കോടതിവിധി ബാധകമാക്കി പുനരാരംഭിക്കാൻ പി.എസ്.സി തീരുമാനിച്ചു. അതേസമയം, തിങ്കളാഴ്ച മുതൽ വകുപ്പിലെ അധ്യാപക തസ്തികകളുടെ എല്ലാ വിജ്ഞാപനങ്ങൾക്കും കെ-^ടെറ്റ് യോഗ്യതകൂടി ബാധകമാക്കാനും കമീഷൻ തീരുമാനിച്ചു.  

എൽ.പി, യു.പി, ഹൈസ്കൂൾ അസിസ്റ്റൻറ് നിയമനമാണ് നിലച്ചിരുന്നത്. കെ-ടെറ്റ് നിർബന്ധമാക്കി 2016 ആഗസ്റ്റിലാണ് സർക്കാർ ഉത്തരവിറക്കിയത്. അതിനുമുമ്പുതെന്ന പി.എസ്.സി കെ^ടെറ്റ് യോഗതയില്ലാതെ ഇറക്കിയ വിജ്ഞാപനങ്ങളുണ്ട്. കെ^ടെറ്റ് യോഗ്യതയുള്ളവർ കോടതിയിൽ പോയി അനുകൂല ഉത്തരവ് നേടുകയായിരുന്നു. കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് ഒരാഴ്ച മുമ്പ് അഡ്വൈസ് അടക്കം നിയമന നടപടികൾ താൽക്കാലികമായി കമീഷൻ നിർത്തിെവച്ചത്. തുടർന്ന് ലിറ്റിഗേഷൻ കമ്മിറ്റി വിഷയം ചർച്ചചെയ്യുകയും തിങ്കളാഴ്ചിലെ കമീഷൻ യോഗത്തിൽ ശിപാർശ സമർപ്പിക്കുകയുമായിരുന്നു. 

കോടതിയിൽ നിലനിൽക്കുന്ന കേസിെല തീർപ്പിന് വിധേയമായാകും ഇനി നിയമനം നടത്തുക. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകളുടെ പുനർനാമകരണം, പ്രായപരിധി എന്നിവ സംബന്ധിച്ച് സർക്കാറിൽനിന്ന് സ്പഷ്ടീകരണം തേടാനും അതുവരെ ഈ തസ്തികകളിലേക്കുള്ള െതരഞ്ഞെടുപ്പ് നിർത്തിവെക്കാനും തീരുമാനിച്ചു. യു.ജി.സി ശമ്പള പരിഷ്കരണം നടപ്പാക്കിയതോടെ തസ്തികകളുടെ പേരിൽ മാറ്റംവന്നിരുന്നു. 

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്പെഷൽ റൂൾസ് നിലവിലുണ്ട്. അതിനാൽ അതിൽ ഭേദഗതി ആവശ്യമാണ്. ഇൗ സാഹചര്യത്തിലാണ് സർക്കാറിനോട് വ്യക്തത ആവശ്യപ്പെട്ടതും അതുവരെ നടപടി നിർത്തിയതും. പി.എസ്.സി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈയിൽ കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽെവച്ച് മേഖലാതല സെമിനാറുകൾ സംഘടിപ്പിക്കും. പി.എസ്.സിയുടെ ചരിത്ര രേഖ തയാറാക്കാൻ നടപടി സ്വീകരിക്കാനും കമീഷൻ തീരുമാനിച്ചു. ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ കാറ്റഗറി നമ്പർ 515/2015 വിജ്ഞാപനപ്രകാരമുള്ള െതരഞ്ഞെടുപ്പി​െൻറ ഭാഗമായി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. അതത് ജില്ലകളിൽെവച്ചാകും ഇൻറർവ്യൂ നടത്തുക. വിവിധ തസ്തികകളിലായി 19 വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാനും കമീഷൻ തീരുമാനിച്ചു. 

Tags:    
News Summary - psc notification k tet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.