പി.​എ​സ്.​​സി​യി​ൽ 120 പു​തി​യ ത​സ്​​തി​ക

തിരുവനന്തപുരം: പി.എസ്.സിയിൽ നിയമന നടപടി വേഗത്തിലാക്കാൻ വിവിധ വിഭാഗങ്ങളിലായി 120 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഏറെനാളായി പി.എസ്.സി സർക്കാറിനോട് ഉന്നയിക്കുന്ന ആവശ്യമാണിത്. ജോലിഭാരം കൂടിയിട്ടും ജീവനക്കാരില്ലാത്തത് പല നടപടികളും വൈകാൻ വഴിെവച്ചിരുന്നു. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് ചെലവായ 104 ലക്ഷം രൂപ അനുവദിച്ചു. കൊല്ലം --40 ലക്ഷം, തിരുവനന്തപുരം --64 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. 

സിവിൽ സപ്ലൈസ് കോർപറേഷൻ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചു.  സ്റ്റേറ്റ് ഫാമിങ് കോർപറേഷനിലെ ടാപ്പിങ് സൂപ്പർവൈസർമാരുടെ ശമ്പളം പരിഷ്കരിച്ചു. ആരോഗ്യവകുപ്പിെൻറ തിരുവനന്തപുരം ചൈൽഡ് െഡവലപ്മെൻറ് സെൻററിനെ മികവിെൻറ കേന്ദ്രമായി പ്രഖ്യാപിക്കും. കുട്ടികളുടെയും കൗമാരക്കാരുടെയും വളർച്ച സംബന്ധിച്ച ഗവേഷണം, അധ്യാപനം, പരിശീലനം, ചികിത്സസൗകര്യങ്ങൾ, സാമൂഹിക സേവനം എന്നീ മേഖലകളിലാണ് മികവിെൻറ കേന്ദ്രമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ അരൂരിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും പുതിയ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകളിലേക്ക് 21 വീതം തസ്തിക സൃഷ്ടിക്കും. ദേവികുളം സബ് കോടതിക്ക് ആറ് അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. ഷീല തോമസ് മെംബർ സെക്രട്ടറി. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഷീല തോമസിനെ ഭരണ പരിഷ്കാര കമീഷൻ മെംബർ സെക്രട്ടറിയായി നിയമിക്കും.  പൊതുഭരണവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഷീല തോമസ് തന്നെയാണ് കമീഷൻ മെംബർ സെക്രട്ടറിയുടെ ചുമതലയും നിർവഹിച്ചിരുന്നത്.  

റാബിയക്ക് അഞ്ചു ലക്ഷം

അഞ്ചു ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. തെൻറ ചികിത്സക്കും കൂടെ താമസിക്കുന്ന സഹോദരിയുടെ കാൻസർ ചികിത്സക്കും മാസം തോറും ചെലവാകുന്ന വലിയ തുകയും ജീവിതപ്രാരബ്ധവും കണക്കിലെടുത്ത് കട ആരംഭിക്കാൻ സഹായം അഭ്യർഥിച്ച് റാബിയ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രിസഭ ധനസഹായം നൽകാൻ തീരുമാനിച്ചത്. 

അന്തരിച്ച നാടകാചാര്യൻ പി.കെ. വേണുക്കുട്ടൻ നായരുടെ കുടുംബത്തിന് കെ.എസ്.എഫ്.ഇയിലുള്ള വായ്പ തിരിച്ചടയ്ക്കാൻ നാലു ലക്ഷം രൂപ സഹായധനം അനുവദിക്കും. വേണുക്കുട്ടൻ നായരുടെ ഭാര്യ ആശ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
കുണ്ടറ പെരിനാട് പഞ്ചായത്തിൽ ഏപ്രിൽ ഒമ്പതിന് ചുഴലിക്കാറ്റുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരണപ്പെട്ട വെള്ളിമൺ വെസ്റ്റിൽ സുനിൽകുമാറിെൻറ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

Tags:    
News Summary - psc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.