ഡി​ജി​റ്റ​ൽ ഫോ​േ​ട്ടാ​ഗ്ര​ഫി ഇ​ൻ​സ്​​ട്ര​ക്​​ട​ർ: എ​ല്ലാ അ​പേ​ക്ഷ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പ​രീ​ക്ഷ നടത്തും

തിരുവനന്തപുരം: വ്യവസായ പരിശീലന വകുപ്പിൽ ഡിജിറ്റൽ ഫോേട്ടാഗ്രഫി ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഇൻറർവ്യൂ മാത്രം നടത്തി നിയമനം നടത്താനുള്ള നീക്കം പി.എസ്.സി ഉപേക്ഷിച്ചു. അപേക്ഷകരെ മുഴുവൻ ഉൾപ്പെടുത്തി പരീക്ഷ നടത്താനും അതി​െൻറ അടിസ്ഥാനത്തിൽ തുടർനടപടി എടുക്കാനും കമീഷൻ യോഗം തീരുമാനിച്ചു. അഗ്നിശമന സേനയിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപറേറ്റർ തസ്തികയിൽ യോഗ്യത പുതുക്കും മുമ്പ് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ പുതിയ ലിസ്റ്റിൽനിന്ന് നിയമിക്കാനും പുതിയ യോഗ്യത പ്രകാരം ഇതേ തസ്തികയിൽ വീണ്ടും വിജ്ഞാപനം ഇറക്കാനും തീരുമാനമായി. 

9400ലേറെപ്പേരാണ് ഡിജിറ്റൽ ഫോേട്ടാഗ്രഫി ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ നൽകിയിരുന്നത്. എന്നാൽ, പതിവുരീതി വിട്ട് പി.എസ്.സി ഇൗ അപേക്ഷകരുടെ മുഴുവൻ സർട്ടിഫിക്കറ്റും പരിശോധിച്ചു. 36 പേർ മാത്രമേ യോഗ്യരുള്ളൂവെന്ന് കണ്ടെത്തി. അവർക്ക് മാത്രമായി ഇൻറർവ്യൂ നടത്തി ലിസ്റ്റിടാൻ തീരുമാനിച്ചു. യോഗ്യരായി കണ്ടെത്തിയ 36 പേരുടെ സർട്ടിഫിക്കറ്റ് വീണ്ടും പി.എസ്.സി പരിശോധിച്ചു. അതിൽ രണ്ടുപേരായിരുന്നു യോഗ്യരെന്ന് കണ്ടെത്തിയത്. ഇൗ തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളും രണ്ടായിരുന്നു. സംഭവം വിവാദമായതിനെ  തുടർന്ന് നടപടി കമീഷൻതന്നെ മാറ്റിെവച്ചു. എന്നാൽ, പഴയരീതിയിൽ നിയമനം നടത്താൻ വീണ്ടും കമീഷനിൽ നീക്കം നടന്നു. തിങ്കളാഴ്ച ചേർന്ന കമീഷൻ ഇത് ചർച്ച ചെയ്യുകയും അപേക്ഷകരെ എല്ലാം ഉൾപ്പെടുത്തി പരീക്ഷ നടത്താൻ തീരുമാനിക്കുകയുമായിരുന്നു.

ഫയർഫോഴ്സിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപറേറ്റർ തസ്തികയുടെ യോഗ്യത നേരത്തേ എസ്.എസ്.എൽ.സിയായിരുന്നു. പിന്നീട് ഇത് പ്ലസ് ടുവാക്കി പരിഷ്കരിച്ചു. ഇതറിയാതെ പഴയ യോഗ്യതപ്രകാരം പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കുകയും റാങ്ക് ലിസ്റ്റ് തയാറാക്കുകയും ചെയ്തു. എന്നാൽ, യോഗ്യത മാറിയതിനാൽ ഇവർക്ക് നിയമനം നൽകാൻ പി.എസ്.സിക്ക് കഴിഞ്ഞില്ല. അനവധി ഉദ്യോഗാർഥികൾ ഉൾപ്പെടുന്ന വലിയ ലിസ്റ്റാണിത്. ഒടുവിൽ യോഗ്യത പരിഷ്കരിക്കും മുമ്പുള്ള ഒഴിവുകളിൽ മാത്രം ഇൗ ലിസ്റ്റിൽനിന്ന് നികത്താൻ കമീഷൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് ഒഴിവ് മാത്രമാണ് ഇത്തരത്തിലുള്ളത്. പുതുക്കിയ വിദ്യാഭ്യാസയോഗ്യത പ്രകാരം പുതിയ വിജ്ഞാപനം തിങ്കളാഴ്ച കമീഷൻ അംഗീകരിച്ചു. നിലവിലെ റാങ്ക് ലിസ്റ്റിലുള്ള ഭൂരിഭാഗം പേർക്കും ഇത് തിരിച്ചടിയാകും. 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ െലക്ചറർ ഇൻ പേതാളജി, സീനിയർ െലക്ചറർ-ഇൻ ജനറൽ സർജറി (എൻ.സി.എ-എസ്.സി, ഒ.ബി.സി, വിശ്വകർമ, എസ്.ടി, ഈഴവ), സീനിയർ െലക്ചറർ/െലക്ചറർ ഇൻ ഫാർമകോളജി (എൻ.സി.എ.-എസ്.സി. എൽ.സി, വിശ്വകർമ), സീനിയർ െലക്ചറർ/െലക്ചറർ ഇൻ ന്യൂറോളജി (എൻ.സി.എ.-എസ്.ടി), സീനിയർ െലക്ചറർ ഇൻ പീഡിയാട്രിക് സർജറി (എൻ.സി.എ- ഈഴവ), സീനിയർ െലക്ചറർ ഇൻ റേഡിയോതെറപ്പി (എൻ.സി.എ.-എസ്.ടി), സീനിയർ െലക്ചറർ ഇൻ പേതാളജി (എൻ.സി.എ ഹിന്ദു നാടാർ, മുസ്ലിം), സീനിയർ െലക്ചറർ ഇൻ അനസ്തേഷ്യ (എൻ.സി.എ.-എസ്.സി), സീനിയർ െലക്ചറർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (എൻ.സി.എ- എൽ.സി/എ.ഐ), െലക്ചറർ ഇൻ അനാട്ടമി (എൻ.സി.എ.-മുസ്ലിം, ധീവര) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക തയാറാക്കും.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫോർമാൻ (ജനറൽ വർക്ഷോപ്), റഫ്രിജറേഷൻ മെക്കാനിക്, ലബോറട്ടറി ടെക്നീഷൻ േഗ്രഡ് 2(ഫാർമസി) തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും കമീഷൻ തീരുമാനിച്ചു.

Tags:    
News Summary - psc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.