??.??. ????? ?????? ??????????? ??????? ??????????

ശിഷ്യഗണങ്ങള്‍ക്കായി പി.ടി. ഉഷ മലചവിട്ടി

ശബരിമല: ശിഷ്യഗണങ്ങളുടെ കായികക്ഷമത വര്‍ധിപ്പിക്കണമെന്ന പ്രാര്‍ഥനയുമായി 52ാം വയസ്സില്‍ കന്നിക്കെട്ടുമായി പി.ടി. ഉഷ ശബരിമലയില്‍ എത്തി. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ പമ്പാ ഗണപതിക്ഷേത്രത്തിലത്തെിയ പി.ടി. ഉഷ അഞ്ചുമണിയോടെയാണ് മല കയറിയത്. തിങ്കളാഴ്ച രാവിലെയാണ് 26 അംഗ സംഘത്തോടൊപ്പം ശബരിമലയിലേക്ക് യാത്രതിരിച്ചത്. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഓടിക്കയറി അയ്യനെ വണങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും ഇരുമുടിക്കെട്ട് തലയിലിരിക്കുന്നതും സംഘാംഗങ്ങള്‍ കൂടെയുള്ളതും തടസ്സമായെന്ന് ഉഷ മാധ്യമത്തോട് പറഞ്ഞു. അയ്യപ്പന്‍െറ ഹിതമനുസരിച്ചാണ് സ്ത്രീകള്‍ ശബരിമലയില്‍ എത്തേണ്ടതെന്നാണ് തന്‍െറ അഭിപ്രായമെന്ന് ഉഷ പറഞ്ഞു.

അടുത്ത ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ തയാറാകുന്ന കുട്ടികള്‍ക്കായി ശബരിമലയില്‍ പ്രത്യേക പൂജകളും നടത്തി. ബുധനാഴ്ച രാവിലെ നിര്‍മാല്യം തൊഴുത് നെയ്യഭിഷേകത്തിനുശേഷം ഉച്ചയോടെ മലയിറങ്ങും. അരയാക്കൂര്‍ സ്വദേശി വിജയനാണ് കെട്ടുനിറച്ചുകൊടുത്തത്. തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, ഏറ്റുമാനൂര്‍, ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയശേഷമാണ് ഉഷ പമ്പയിലത്തെിയത്.

ഭര്‍ത്താവ് ശ്രീനിവാസനും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഇതാദ്യമായാണ് പി.ടി. ഉഷ ശബരിമലയിലത്തെുന്നത്. ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു ശബരിമല ദര്‍ശനം എന്നും ഭാഗ്യമായി കരുതുന്നുവെന്നും പി.ടി. ഉഷ പറഞ്ഞു.

 

Tags:    
News Summary - pt usha sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.