തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നുമുതല്‍ 10വരെ ക്ലാസുകളിൽ 1.63 ലക്ഷം കുട്ടികൾ വർധിച്ചതായി ആറാം പ്രവൃത്തിദിന കണക്കെടുപ്പിെൻറ പ്രാഥമിക വിലയിരുത്തൽ. വിശദ കണക്ക് അടുത്തദിവസം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അണ് എയ്ഡഡ് മേഖലയില്‍ 38,000ലധികം കുട്ടികളുടെ കുറവുണ്ടായി.
സര്‍ക്കാര്‍ മേഖലയില്‍ 11.69 ലക്ഷവും എയ്ഡഡിൽ 21.58 ലക്ഷവും അണ്എയ്ഡഡിൽ 3.89 ലക്ഷവുമായി മൊത്തം 37.16 ലക്ഷം കുട്ടികളാണ് ‘സമ്പൂര്‍ണ’ വഴി ലഭ്യമായ കണക്കിലുള്ളത്. അന്തിമവിശകലനം നടത്തി കണക്ക് ഔദ്യോഗികമായി പിന്നീട് പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ കൂടുതല്‍ കുട്ടികള്‍ പുതുതായി ചേര്‍ന്നത് അഞ്ചിലാണ്- 44,636. എട്ടില്‍ 38,492 കുട്ടികളുടെ വര്‍ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.