മലപ്പുറം: സംസ്ഥാനത്ത് െപാതുസ്ഥലങ്ങളിൽ പുകവലിച്ചതിനുള്ള കേസുകൾ കുറയുന്നു. കഴി ഞ്ഞവർഷം 1.73 കോടി രൂപ മാത്രമാണ് ഇത്തരം കേസിൽ പിഴയായി പൊലീസിന് ലഭിച്ചത്. കഴിഞ്ഞ അ ഞ്ച് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. 2019ൽ 87,646 പേരിൽ നിന്നായാണ് 1,73,84,650 രൂപ ലഭിച്ചത്. 2018ൽ 2.12 കോടി, 2017ൽ 3.38 കോടി, 2016ൽ 4.17, 2015 ൽ 3.13 കോടി എന്നിങ്ങനെയാണ് പിഴ. ഇത്തവണ കേസുകളും കുറഞ്ഞു. 2018ൽ 1,100,28 പേരിൽ നിന്നായാണ് പിഴ ഈടാക്കിയത്. കേരളത്തിലെ 19 പൊലീസ് ജില്ലകളിലും റെയിൽവേ പൊലീസും രജിസ്റ്റർ ചെയ്ത കേസുകളാണിവ. 200 രൂപയാണ് പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് പിഴ ഈടാക്കുന്നത്.
പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും നേരിട്ടോ അല്ലാതെയോ പുകയില ഉപഭോഗം േപ്രാത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നതും 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതും കോട്പ പ്രകാരം കുറ്റകരമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിയമം ശക്തമായി നടപ്പാക്കുന്നതിനെ തുടർന്നാണ് കേസുകൾ കുറഞ്ഞതെന്ന് പൊലീസ് പറയുന്നു. ആളുകളിൽ മനോഭാവത്തിൽ മാറ്റം വന്നതും കേസുകൾ കുറയാൻ കാരണമായി. 2019ൽ തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലാണ് കൂടുതൽ പിഴ ഈടാക്കിയത്. ഇവിടെ 9,847 പേരിൽ നിന്നായി 19.56 ലക്ഷം രൂപയാണ് ലഭിച്ചത്. എറണാകുളം സിറ്റിയാണ് രണ്ടാമത്- 7,746 പേരിൽ നിന്നായി 14.20 ലക്ഷം. കോഴിക്കോട് റൂറലിൽ 14.06 ലക്ഷവും റെയിൽവേ പൊലീസ് 12.01 ലക്ഷവും പിഴ ഈടാക്കി. ഏറ്റവും കുറവ് കൊല്ലം റൂറലിലാണ്.
18 വയസ്സിന് താഴെയുള്ളവർക്ക് ലഹരി ഉൽപന്നങ്ങൾ നൽകിയതിന് 491 പേർക്കെതിരെയും കോട്പ പ്രകാരം കഴിഞ്ഞവർഷം കേസെടുത്തു. 7.26 ലക്ഷം രൂപ പിഴയായി ലഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ലഹരി ഉൽപന്നകച്ചവടം നടത്തിയതിന് 2,782 പേർെക്കതിരെയാണ് നിയമനടപടികൾ സ്വീകരിച്ചത്. ഇവരിൽ നിന്ന് 3.47 ലക്ഷം രൂപ പിഴ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.