തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. സെപ്തംബർ ഒന്ന് വരെയാണ് ഇളവ് അനുവദിച്ചത്. ഓണാഘോഷം പരിഗണിച്ചാണ് നടപടി. ഇക്കാലയളവിൽ ബസുകൾക്ക് കേരളത്തിൽ എവിടേയും സർവീസ് നടത്താം. നേരത്തെ അയൽ ജില്ലകളിലേക്ക് മാത്രമാണ് സർവീസ് അനുവദിച്ചിരുന്നത്. രാവിലെ ആറ് മുതൽ രാത്രി 10 വരെ ഇത്തരത്തിൽ സർവീസ് നടത്താമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
അതേസമയം, കോവിഡ് പ്രതിസന്ധി പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് നികുതിയിളവ് അനുവദിച്ചു. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള നികുതിയാണ് ഒഴിവാക്കി നൽകുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സ്കൂൾ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകൾ ഇനിയും നിസ്സഹകരണം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.