കോട്ടയം: ഉമ്മൻ ചാണ്ടി 53 വർഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളി മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിൽ കാതലായ മാറ്റം. മണ്ഡലം ഉൾക്കൊള്ളുന്ന എട്ട് പഞ്ചായത്തിൽ ആറിലും ഭരണം എൽ.ഡി.എഫിന്. പുതുപ്പള്ളി, പാമ്പാടി, വാകത്താനം, അകലക്കുന്നം, മണർകാട്, കൂരോപ്പട, മീനടം, അയർകുന്നം എന്നിവയാണ് മണ്ഡലത്തിലെ പഞ്ചായത്തുകൾ. ഇതിൽ മീനടം, അയർകുന്നം ഒഴികെ മറ്റെല്ലാ പഞ്ചായത്തും ഭരിക്കുന്നത് എൽ.ഡി.എഫാണ്.
24 വർഷത്തിന് ശേഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി പഞ്ചായത്ത് ചുവപ്പണിഞ്ഞത്. ചരിത്രത്തിൽ ആദ്യമായി മണർകാട് പഞ്ചായത്ത് ഭരണവും എൽ.ഡി.എഫ് പിടിച്ചെടുത്തു. ഈ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, അത് ഉമ്മൻ ചാണ്ടി എന്ന വികാരത്തിലൂടെ അതിജീവിക്കാമെന്ന പ്രതീക്ഷയിലാണ് അവർ.
മുൻകാലങ്ങളിൽ മണ്ഡലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിരുന്നില്ല മത്സരം. പകരം, ഉമ്മൻ ചാണ്ടിയും എൽ.ഡി.എഫും തമ്മിലായിരുന്നു. നിലവിലെ സാഹചര്യത്തിൽ അതിൽ മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.