തിരുവനന്തപുരം: കോഴിക്കോട്ട് സ്കൂളില്‍ പൂജ നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതേതരത്വത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി അംഗീകരിക്കാനാകില്ല. ആർക്കും അതിന് അനുവാദവുമില്ല. ഓരോ വിഭാഗവും വന്ന് അവരുടെ കർമങ്ങൾ നടത്തിയാൽ പിന്നെ വിദ്യാലയങ്ങൾ നടത്തിക്കൊണ്ടുപോകാനാകില്ല.
ശാന്തമായ അന്തരീക്ഷത്തിൽ കേരളം മുന്നോട്ടുപോകുകയാണ്. ആവശ്യമില്ലാതെ ഇത്തരം കാര്യങ്ങളിലേക്ക് നീങ്ങരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതരത്വത്തെ മുറുകെപ്പിടിക്കുംവിധമാണ് പ്രവർത്തിക്കേണ്ടത്. അയോധ്യ പ്രതിഷ്ഠ ദിനത്തിൽ കാസർകോട് ജില്ലയിലെ സ്കൂളിലുണ്ടായ സംഭവത്തിൽ റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് ആവശ്യപ്പെടലും ഒരു നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.