പൾസർ സുനിയെയും വിജേഷിനെയും പൊലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയെയും വിജേഷിനെയും ആലുവ ​പൊലീസ്​ ക്ലബിൽ ചോദ്യം ചെയ്യുന്നു. കോടതി മുറിയിൽ നിന്ന്​ പൊലീസ്​ പിടിച്ചുകൊണ്ടുപോയ പ്രതികളെ തിരികെയെത്തിക്കണമെന്ന ​പ്രതികളുടെ അഭിഭാഷകരുടെ വാദം തള്ളിയ  എറണാകുളം എ.സി.ജെ.എം കോടതി  പ്രതികളെ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്​ മുന്നിൽ എത്തിക്കാനാണ്​ ഉത്തരവിട്ടത്​.

പ്രതികളെ കസ്റ്റഡിയിൽ എടുത്തത് കോടതിക്കുള്ളിൽ വെച്ചായതിനാൽ കോടതി നടപടികളിൽ പൊലീസ് ഇടപെട്ടെന്ന് പ്രഥമദൃഷ്ടാ ബോധ്യപ്പെട്ടിട്ടുണ്ട്. കോടതിക്കുള്ളിൽ വെച്ചുണ്ടായ സംഭവം കണ്ടില്ലെന്ന് നടിക്കരുതെന്നും ഇത് ഒരു കീഴ്വഴക്കമായി പിന്നീട് വരുമെന്നാണ്​ പ്രതികളുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്​.

24 മണിക്കൂറിനകം പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്​. അങ്കമാലി കോടതിയാണ്​ കേസ്​ പരിഗണിക്കുന്നതെങ്കിലും വെള്ളിയാഴ്​ച അവധിയായതിനാൽ ആലുവയി​ലെ മജിസ്​​ട്രേറ്റി​​​െൻറ വസതി​യിലായിരിക്കും പ്രതികളെ ഹാജരാക്കുക.

ഇന്ന് ഉച്ചയോടെ എറണാകുളത്ത് എ.സി.ജെ.എം കോടതിയിൽ ഉച്ചക്ക് ഒന്നേകാലോടെ കീഴടങ്ങാനെത്തിയ പ്രതികളെയാണ് ബലം പ്രയോഗിച്ച് പൊലീസ്​ അറസ്റ്റ് ചെയ്തത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് സുനിയും വിജേഷും മജിസ്ട്രേറ്റിൻെറ ചേംബറിലെത്തുകയായിരുന്നു. 

 


എന്നാൽ ഉച്ചഭക്ഷണത്തിന് വേണ്ടി കോടതി പിരിഞ്ഞ സമയത്താണ് ഇവർ ചേംബറിലെത്തിയത്. മജിസ്ട്രേറ്റ് വരുന്നതും കാത്ത് ഇരുവരും കോടതി വരാന്തയിൽ നിന്ന പ്രതികളെ മാധ്യമ പ്രവർത്തകർ പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് എത്തിയത്. കോടതി മുറിയിൽ കയറി അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സെൻട്രൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. പ്രതികൾ ഏറെ നേരം ചെറുത്തു നിന്നെങ്കിലും ഫലമുണ്ടായില്ല. 
 

Full View

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രമുഖ നടിയെ സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. മുഖ്യപ്രതിയായ പൾസർ സുനിക്കുവേണ്ടി വ്യാപകമായി തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് കൊച്ചിയിൽ എ.സി.ജെ.എം കോടതിയിൽ പ്രതികൾ കീഴടങ്ങാനെത്തിയത്.

 

 

Tags:    
News Summary - pulsar suni under police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.