കൊച്ചി: കീഴടങ്ങല്‍ സംഭവബഹുലമാക്കിയ പള്‍സര്‍ സുനി കോടതിയിലത്തെിയത് സുഹൃത്തിന്‍െറ പള്‍സര്‍ ബൈക്ക് ഓടിച്ച്. നാടാകെ പൊലീസ് അരിച്ചുപെറുക്കുമ്പോള്‍ വ്യാഴാഴ്ച ഉച്ചക്ക് നാടകീയമായി എറണാകുളം അഡീഷനല്‍ സി.ജെ.എം കോടതി പരിസരത്ത് സുനി എത്തിയത് തമിഴ്നാട് രജിസ്ട്രേഷനുള്ള ടി.എന്‍-04 ആര്‍-1496 എന്ന നമ്പര്‍ പള്‍സര്‍ ബൈക്കിലായിരുന്നു. പിന്നീട് കൂട്ടാളി വിജീഷുമായി കോടതിയുടെ മതില്‍ ചാടിക്കടന്ന് മുറിയില്‍ ഓടി ക്കയറിയ പ്രതികള്‍ ഇവിടെ വിന്യസിച്ചിരുന്ന പൊലീസുകാരെയടക്കം സ്തബ്ധരാക്കി.
പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതിന് പള്‍സര്‍ സുനി എന്ന ഇരട്ടപ്പേര് വീണ സുനി ഇഷ്ട വാഹനത്തില്‍ കോയമ്പത്തൂരില്‍നിന്ന് തിരുവനന്തപുരം വഴിയാണ് കൊച്ചിയില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് കോയമ്പത്തൂരിലുള്ള സുഹൃത്തിന്‍േറതാണെന്നും കണ്ടത്തെിയിട്ടുണ്ട്. ബൈക്കുടമയെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കും. പൊലീസ് വല മുറിയില്ളെന്ന് വ്യക്തമായതോടെയാണ് കോയമ്പത്തൂരില്‍നിന്ന് തിരുവനന്തപുരം വഴി ബൈക്കില്‍ കൊച്ചിയിലത്തൊന്‍ സുനിയും കൂട്ടാളിയും തീരുമാനിച്ചത്. ഇത്തരമൊരു നീക്കം പൊലീസ് തങ്ങളില്‍നിന്ന് പ്രതീക്ഷിക്കില്ളെന്ന നിഗമനം തെറ്റിയതുമില്ല.
ഹെല്‍മറ്റും ജാക്കറ്റും ധരിച്ച് ക്ളീന്‍ ഷേവ് ചെയ്ത് മാന്യമായ വസ്ത്രം ധരിച്ചായിരുന്നു സുനിയുടെ വരവ്. കണ്ടാല്‍ അഭിഭാഷകനെന്ന് തോന്നുംവിധം വെളുത്ത മുഷിയാത്ത ഷര്‍ട്ടും ജീന്‍സുമായിരുന്നു വേഷം. നീട്ടിവളര്‍ത്തിയ മുടിയും കുറ്റിത്താടിയുമായിരുന്നു വിജീഷിനുണ്ടായിരുന്നത്്. കറുത്ത പുള്ളിയും ചാരനിറവുമുള്ള ഷര്‍ട്ടും ജീന്‍സുമായിരുന്നു വിജീഷിന്‍െറ വേഷം. ഉച്ചക്ക് 1.15ഓടെയാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍ തെറ്റിച്ച് കോടതിവളപ്പിലും കോടതി മുറിയിലും കയറിപ്പറ്റിയത്.
അതേസമയം, കോയമ്പത്തൂരില്‍നിന്ന് തിരുവനന്തപുരം വഴി കൊച്ചിവരെ സകലരുടെയും കണ്ണുവെട്ടിച്ച് ബൈക്കില്‍ ഇവര്‍ സഞ്ചരിച്ചെന്ന നിഗമനത്തില്‍ പൊരുത്തക്കേടില്ളെന്നാണ് പൊലീസ് പറയുന്നത്. ജാക്കറ്റും ഹെല്‍മറ്റും ധരിച്ചിരുന്ന ഇവരെ വഴിയില്‍ പൊലീസിന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ളെന്നും ചൂണ്ടിക്കാട്ടുന്നു. പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇവര്‍ വന്ന പള്‍സര്‍ ബൈക്ക് കണ്ടത്തെിയത്. ബൈക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.