തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നില രേഖപ്പെടുത്താന്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം വേണ്ടെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. റിസര്‍ച് ഗൈഡിന്‍െറ അധീനതയിലുള്ള ഹാജര്‍ പുസ്തകത്തില്‍ ഹാജര്‍ രേഖപ്പെടുത്തിയാല്‍ മതിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഡോ.പി. ശിവദാസന്‍ കണ്‍വീനറായ ഉപസമിതി റിപ്പോര്‍ട്ട് അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണിക്കും.
പഞ്ചിങ് സംവിധാനത്തെ അനുകൂലിച്ചും എതിര്‍ത്തും രണ്ട് പഠന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് വിഷയം പഠിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്. സിന്‍ഡിക്കേറ്റംഗം ഡോ. കെ. ഫാത്തിമത്തു സുഹ്റ കണ്‍വീനറായ സമിതിയാണ് പഞ്ചിങ് വേണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പഞ്ചിങ് വേണമെന്നും ഒഴിവാക്കാന്‍ പാടില്ളെന്നും ചൂണ്ടിക്കാട്ടി പ്രോ വി.സി ഡോ. പി. മോഹന്‍ മറ്റൊരു റിപ്പോര്‍ട്ടും നല്‍കി. ഇരു റിപ്പോര്‍ട്ടുകളും തള്ളാതെ വിഷയം പഠിക്കാന്‍ ശിവദാസന്‍ കണ്‍വീനറായ സമിതിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.
എം.ഫില്‍, പിഎച്ച്.ഡി ചെയ്യുന്ന ആര്‍ക്കും പഞ്ചിങ് ആവശ്യമില്ളെന്നാണ് ഉപസമിതി റിപ്പോര്‍ട്ടിന്‍െറ ചുരുക്കം. ഫുള്‍ ടൈം- പാര്‍ട് ടൈം ഗവേഷകര്‍ക്കും പഞ്ചിങ് വേണ്ട. ഗവേഷണ ആവശ്യങ്ങള്‍ക്കായി കാമ്പസിന് പുറത്തുപോകുന്നവര്‍ വകുപ്പ് മേധാവിയുടെ മുന്‍കൂര്‍ അനുമതി നേടണം. പാര്‍ട് ടൈം ഗവേഷകര്‍ മാസത്തില്‍ മൂന്നു തവണ രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ മതി.
ഹാജര്‍ സംബന്ധിച്ച പരാതികളില്‍ പഠനവകുപ്പ് കൗണ്‍സില്‍ തീരുമാനമെടുക്കണം. ഹാജര്‍ നില കണക്കാക്കി സ്റ്റൈപന്‍ഡ് വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലത്താണ് ഗവേഷകര്‍ക്ക് പഞ്ചിങ് നടപ്പാക്കിയത്.
ഇതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഗവേഷകര്‍ മാസങ്ങള്‍ നീണ്ട സമരം നടത്തിയിരുന്നു. സി.പി. ചിത്ര, ഡോ. കെ.എം. നസീര്‍ എന്നിവരാണ് ഉപസമിതിയിലെ മറ്റംഗങ്ങള്‍. റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.