ടി.പി കേസ്​ പ്രതികളുടെ ശിക്ഷയിളവ്​: ജയില്‍ മേധാവിയെ തള്ളി സൂപ്രണ്ട്

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ്​ പ്ര​തി​ക​ളു​ടെ ശി​ക്ഷാ​യി​ള​വി​ൽ ജ​യി​ൽ മേ​ധാ​വി​യും ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടും ര​ണ്ടു​ത​ട്ടി​ൽ.

ശി​ക്ഷ​യി​ള​വി​നു​ള്ള നീ​ക്കം ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പി​​ഴ​വെ​ന്നാ​യി​രു​ന്നു ജ​യി​ൽ ഡി.​ജി.​പി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, 2022ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ടി.​പി കേ​സ് പ്ര​തി​ക​ളെ ശി​ക്ഷ​യി​ള​വി​നു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ്​ സൂ​പ്ര​ണ്ട്​ ജ​യി​ൽ മേ​ധാ​വി​ക്ക്​ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​തോ​ടെ വ​ഴി​വി​ട്ട നീ​ക്ക​ത്തെ ചൊ​ല്ലി ജ​യി​ൽ വ​കു​പ്പി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യി.

2022ൽ ​പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ശി​ക്ഷ​യി​ള​വി​ന് പ​രി​ഗ​ണി​ക്കേ​ണ്ട​വ​രു​ടെ മാ​ന​ദ​ന്ധ​ങ്ങ​ൾ പു​തു​ക്കി​യി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ചാ​ണ് ടി.​പി കേ​സ് പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന മ​റു​പ​ടി​​യോ​ടെ സൂ​പ്ര​ണ്ടി​നെ​തി​രെ ന​ട​പ​ടി​ക്കു​ള്ള സാ​ധ്യ​ത ആ​രാ​യു​ക​യാ​ണ്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്.

ടി.​പി കേ​സ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യി​ള​വ് ന​ൽ​കി​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ച്ച ജ​യി​ൽ മേ​ധാ​വി​യും പി​ന്നീ​ട് ജ​യി​ൽ ഡി.​ഐ.​ജി ഇ​റ​ക്കി​യ കു​റി​പ്പി​ലും കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​നെ​യാ​ണ്. ഹൈ​കോ​ട​തി വി​ധി മ​ന​സ്സി​ലാ​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച സൂ​പ്ര​ണ്ടി​ന് വീ​ഴ്ച പ​റ്റി, വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചു, സൂ​പ്ര​ണ്ട് ന​ൽ​കി​യ പ​ട്ടി​ക തി​രു​ത്തി ടി.​പി കേ​സ് പ്ര​തി​ക​ളെ ഒ​ഴി​വാ​ക്കും എ​ന്നി​ങ്ങ​നെ തെ​റ്റ് മു​ഴു​വ​ൻ സൂ​പ്ര​ണ്ടി​ന്‍റെ ത​ല​യി​ൽ വെ​ച്ചൊ​ഴി​യു​ക​യാ​ണ് ജ​യി​ൽ വ​കു​പ്പും സ​ർ​ക്കാ​റും. എ​ന്നാ​ൽ, ഈ ​നി​ല​പാ​ട് ത​ള്ളി​ക്കൊ​ണ്ടാ​ണ് സൂ​പ്ര​ണ്ട് ജ​യി​ൽ മേ​ധാ​വി​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, ടി.​പി കേ​സ് പ്ര​തി​ക​ളെ ശി​ക്ഷ​യി​ള​വി​ന് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് പ​റ​യു​മ്പോ​ഴും അ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പ​ട്ടി​ക ഇ​തു​വ​രെ റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, ശി​ക്ഷ​യി​ള​വി​ന്​ പ​രി​ഗ​ണി​ക്കു​ന്ന മൂ​ന്ന്​ പേ​രു​ടെ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നി​ൽ​നി​ന്ന്​ പൊ​ലീ​സ്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യി കെ.​കെ. ര​മ എം.​എ​ൽ.​എ വെ​ളി​പ്പെ​ടു​ത്തി. 

Tags:    
News Summary - Punishment of TP Chandrasekharan case accused: Superintendent rejects jail chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.