കൽപറ്റ: വയനാട് പുത്തുമല ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുത്തുമലക്ക് മൂന്ന ു കിലോമീറ്റർ അകലെ സൂചിപ്പാറ ഏലവയലിന് സമീപം പാറയിടുക്കിൽ നിന്നാണ് പുരുഷന്റെ മൃതദേഹം കണ്ടെടുത്തത്. ആളെ തിരിച് ചറിഞ്ഞിട്ടില്ല.
ദുരന്തത്തില്‍പ്പെട്ട ആറു പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം ദുരന്ത ഭൂമിയിലെത്തിച്ചുണ്ട്.
നേരത്തേ, സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്‍.ഡി.ആര്.എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്.
മഴ മാറിനിൽക്കുന്നതിനാൽ 15 ഹിറ്റാച്ചി, നാലു മണ്ണുമാന്തി യന്ത്രങ്ങൾ, മൂന്നു ട്രാക്ടറുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. എന്നാൽ, പലയിടങ്ങളിലും 10 മീറ്ററിലധികം ഉയരത്തിൽ ചളി അടിഞ്ഞു കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.