മേപ്പാടി: പുത്തുമലയിൽനിന്ന് കഴിഞ്ഞ 19ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ് ഞു. പുത്തുമല സുവര്‍ണയില്‍ ലോറന്‍സിെൻറ ഭാര്യ ഷൈലയുടെ (37) മൃതദേഹമാണ് ഡി.എന്‍.എ പരിശോധ നയിലൂടെ തിരിച്ചറിഞ്ഞത്. ആഗസ്റ്റ് എട്ടിനുണ്ടായ പുത്തുമല ഉരുൾപൊട്ടലിൽ കാണാതായ ഷ ൈലയുടെ മൃതദേഹം ദുരന്തഭൂമിയിൽനിന്ന് ആറു കീലോമീറ്റർ അകലെ ഏലവയലിൽനിന്നാണ് കണ് ടെത്തിയത്.
മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബത്തേരി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് പരിശോധന ഫലം ലഭിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ പൊലീസ് മൃതദേഹം ബന്ധുക്കൾക്കു കൈമാറി. തുടർന്നു പ്രാർഥനചടങ്ങുകൾക്കു ശേഷം 2.30ഓടെ മേപ്പാടി സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ഇടവക വികാരി ഫാ. പോൾ ആൻഡ്രൂസ് മുഖ്യകാർമികത്വം വഹിച്ചു. മക്കൾ: അൻസ ലോറൻസ് (ലാബ് ടെക്നീഷ്യൻ, സുൽത്താൻ ബത്തേരി), ലിേൻറാ ലോറൻസ് (എട്ടാം ക്ലാസ് വിദ്യാർഥി). 17 പേരാണ് പുത്തുമല പച്ചക്കാട് മേഖലയില്‍ ഉരുള്‍പൊട്ടി അപകടത്തില്‍പ്പെട്ടത്. ഇതില്‍ 12 പേരുടെ മൃതദേഹം വിവിധ ദിവസങ്ങളിലായി കണ്ടെടുത്തിരുന്നു.
തിരിച്ചറിയാന്‍ കഴിയാതിരുന്ന സ്ത്രീയുടേയും പുരുഷെൻറയും മൃതദേഹങ്ങളാണ് കൂടുതല്‍ പരിശോധനകള്‍ക്കായി കണ്ണൂരിലെ റീജനല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്ക് അയച്ചത്. പുരുഷ മൃതദേഹം തമിഴ്നാട് സ്വദേശി ഗൗരിശങ്കറിേൻറതാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ കഴിഞ്ഞദിവസം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.