മേപ്പാടി: പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി ഔദ്യോഗിക തിരച് ചിൽ നിർത്തിവെക്കാൻ വെള്ളിയാഴ്ച മേപ്പാടിയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ദേശീ യ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) സേവനം മതിയാക്കും. ഫയർഫോഴ്സ്, വനം, പൊലീസ് സേവനം തുടർന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തും. ആഗസ്റ്റ് ഒമ്പതു മുതൽ 23 വരെയാണ് തിരച്ചിൽ നടത്തിയത്.
ഇതിനകം 12 മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾെപാട്ടിയ സ്ഥലത്തിനുതാഴെ സൂചിപ്പാറയിലും നിലമ്പൂർ മുണ്ടേരി വരെയും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. ഇനി അഞ്ചുപേരെ കണ്ടെത്താനുണ്ട്. ഇനിയും കണ്ടെത്താൻ കഴിയാത്ത ഹംസക്കുവേണ്ടി മകെൻറ അഭ്യർഥന മാനിച്ച് തിങ്കളാഴ്ച കൂടി പുത്തുമലയിൽ തിരച്ചിൽ നടത്തും. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.