പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ; സജ്ജരായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വി​ധ പൊ​ലീ​സ് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു. അ​ഞ്ച്​ ഡി.​വൈ.​എ​സ്.​പി മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ആ​യി​ര​ത്തോ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പു​റ​മേ കേ​ന്ദ്ര​സേ​ന​യി​ലെ​യും സാ​യു​ധ സേ​ന​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഏ​ഴ് എ​സ്.​എ​ച്ച്.​ഒ​മാ​ര്‍ ഉ​ൾ​പ്പെ​ടു​ന്ന ടീ​മി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടാ​തെ പു​തു​പ്പ​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക്കാ​യി പ്ര​ത്യേ​കം പൊ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പു​തു​പ്പ​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​കാ​ല പ​ട്രോ​ളി​ങും മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ര്‍ത്തി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി. ജി​ല്ല ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു.

അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന​യും മ​റ്റും ത​ട​യു​ന്ന​തി​നാ​യി പ്ര​ത്യേ​കം മ​ഫ്തി പൊ​ലീ​സി​നെ നി​യോ​ഗി​ച്ചു. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ സു​ര​ക്ഷ​ക്ക്​ കൂ​ടു​ത​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം സ്ട്രൈ​ക്കി​ങ്​ ഫോ​ഴ്സി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Puthupally by-election under tight security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.