പുതുപ്പള്ളിയിൽ പോര് മുറുകുന്നു: ചാണ്ടി ഉമ്മനും ലിജിൻ ലാലും ഇന്ന് പത്രിക നൽകും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് പത്രിക നൽകുക. പാമ്പാടിയി​ലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള മുതിർന്ന യു.ഡി.എഫ് നേതാക്കൾക്കൊപ്പമാണ് പത്രിക സമർപ്പിക്കാൻ ചാണ്ടി ഉമ്മൻ എത്തുക.

എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. പാമ്പാടിയിൽ നിന്നും പള്ളിക്കത്തോട് വരെ തുറന്ന ജീപ്പിലാകും എത്തുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടാകും.

എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക നൽകിയിരുന്നു. എം.വി ഗോവിന്ദൻ , ഇ.പി ജയരാജൻ തുടങ്ങിയ നേതാക്കൾക്ക് ഒപ്പം പ്രകടനമായെത്തിയാണ് കോട്ടയം ആര്‍ഡിഒയ്ക്ക് മുന്നിൽ പത്രിക നൽകിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി വി ബി ബിനു, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു എന്നിവർ സ്ഥാനാർഥിക്കൊപ്പമെത്തി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിനു കെട്ടിവെയ്ക്കാനുള്ള തുക കൈമാറിയത്.

Tags:    
News Summary - Puthupally: UDF candidate Chandi Oommen and NDA candidate Lijin Lal will submit nomination today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.