പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇടതുമുന്നണിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കണ്ടിട്ട് മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്ക് അത്യാവശ്യത്തിന് ഇ.സി.ജി എടുക്കണമെന്ന് തോന്നിയാൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് പോരുവെന്ന് രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനം വാനോളം ഉയര്‍ത്തുന്ന നേട്ടമാണിത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ റോഡുകൾ കുറച്ച് കുണ്ടും കുഴിയും നിറഞ്ഞതാണെങ്കിലും ഉമ്മൻ ചാണ്ടിയും യു.ഡി.എഫും ജനങ്ങളുമായുള്ള റോഡ് വളരെ സ്മൂത്തായി പോകുന്നുവെന്ന് മനസിലാക്കാമെന്നും രാഹുൽ പറഞ്ഞു.
മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതുപ്പള്ളിയില്‍ ഇ.സി.ജി എടുക്കാന്‍ പോലും സൗകര്യമില്ലെന്ന് മന്ത്രി വി.എൻ. വാസവന് പറഞ്ഞിരുന്നു. ഇതിനു മറുപടിയാണ് ചാണ്ടി ഉമ്മന്റെ വിജയാഘോഷ പ്രകടനത്തിനിടെ ഇട്ട ഫേസ്ബുക്ക് വീഡിയോയിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. കഴിഞ്ഞ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.