ചെന്നൈ: ദേശീയ ഹരിത ട്രൈബ്യൂണലിൽ പുതുവൈപ്പിൻ കേസ് പരിഗണിക്കെവ തങ്ങളുടെ വാദങ്ങൾക്കൊപ്പം നിന്നില്ലെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷെൻറ പരാതിയെ തുടർന്ന് കേരളം ഗവ. പ്ലീഡറെ മാറ്റി. തീരദേശ ഭൂപടം, വേലിയേറ്റ മേഖലകളെ സംബന്ധിച്ച് െഎ.ഒ.സി തയാറാക്കിയ റിപ്പോർട്ടിനെച്ചൊല്ലി ഹരിത ട്രൈബ്യൂണലിൽ തർക്കമുണ്ടായപ്പോൾ സർക്കാർ അഭിഭാഷക തങ്ങൾക്കൊപ്പം നിന്നില്ലെന്നാണ് ആരോപണം.
െഎ.ഒ.സി, കേരള സംസ്ഥാന വ്യവസായ വകുപ്പിന് നൽകിയ പരാതിയെ തുടർന്ന് ഹരിത ട്രൈബ്യൂണലിലെ കേരളത്തിെൻറ പ്രത്യേക ഗവ. പ്ലീഡർ രമ സ്മൃതിയോട് ഇനി ഹാജരാകേണ്ടെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴാണ് െഎ.ഒ.സി തയാറാക്കിയ ഏകപക്ഷീയ ഭൂപടത്തെച്ചൊല്ലി തർക്കമുണ്ടായത്. തീരദേശ ഭൂപടത്തിൽ പാകപ്പിഴവുകളുണ്ടെന്ന് ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചിരുന്നു. പുതുവൈപ്പിനിലെ എൽ.പി.ജി സംഭരണകേന്ദ്ര നിർമാണത്തിൽ പ്രദേശവാസികളും ഇന്ത്യൻ ഒായിൽ കോർപേറഷനും തമ്മിൽ ദേശീയ ഹരിത ട്രൈബ്യൂണലിലെ തർക്കത്തിൽ ആരുടെയും പക്ഷം ചേരേണ്ടെന്നാണ് തനിക്ക് നിർദേശം ലഭിച്ചിരുന്നതെന്ന് അഡ്വ.രമ സ്മൃതി പറയുന്നു. െഎ.ഒ.സിയുടെ പരാതിയെ തുടർന്ന് അഭിഭാഷക തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയെന കണ്ട് മറുപടി നൽകിയിരുന്നു. അഭിഭാഷകയെ പുറത്താക്കിയ വിവരം അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദും അറിഞ്ഞിട്ടില്ലെന്നാണ് സൂചന.
പുതുവൈപ്പിനിലെ വേലിയേറ്റരേഖയില്‍നിന്ന് 200 മുതല്‍ 300 മീറ്റര്‍ മാറ്റിയേ നിര്‍മാണ പ്രവർത്തനം നടത്താവൂ എന്നിരിെക്ക കടലിലിറക്കിയാണ് െഎ.ഒ.സിയുടെ മതിൽ നിർമാണം. പദ്ധതി നടപ്പാക്കുന്നത് അനുമതി നേടിയ പ്രദേശത്തല്ലെന്നുകാണിച്ച് പ്രദേശവാസികള്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് 2016 ജൂലൈയില്‍ ടെര്‍മിനലിെൻറ നിര്‍മാണം ദേശീയ ഹരിത ൈട്രബ്യൂണല്‍ തടഞ്ഞിരുന്നു. ഇതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് നിര്‍മാണം തുടർന്നു. തീരനിയന്ത്രണ ചട്ടങ്ങള്‍ സംരക്ഷിക്കേണ്ട കോസ്റ്റൽ സോൺ അതോറിറ്റി സംസ്ഥാന സർക്കാറിെൻറ മൗനാനുവാദത്തോടെ നിർമാണം കണ്ടില്ലെന്ന് നടിച്ചു.
200 മീറ്ററിന് പുറത്തുള്ള സര്‍വേ നമ്പറില്‍ മാത്രമേ നിര്‍മാണപ്രവര്‍ത്തനം പാടുള്ളൂവെന്ന പെട്രോളിയം മന്ത്രാലയത്തിെൻറയും സുരക്ഷ അതോറിറ്റിയുടെയും നിര്‍ദേശവും കമ്പനി ലംഘിച്ചു. അതേസമയം, തിരമാല- വേലിേയറ്റ മേഖലയിൽനിന്ന് 200 മീറ്റര്‍ അകലം പാലിച്ച് നിര്‍മാണം നടത്താനാണ് തീരദേശ പരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാറും അംഗീകാരം നല്‍കിയിരിക്കുന്നത്. വ്യത്യസ്ത നയനിലപാടുകൾക്കിടയിൽപെട്ട കേരള സർക്കാറിെൻറ അഭിഭാഷക കൃത്യമായ നിയമം വിശദീകരിച്ചതാണ് പുറത്താക്കലിൽ എത്തിയിരിക്കുന്നത്.
ഇതിനിടെ പുതുവൈപ്പിൻ കേസിൽ വാദം പൂർത്തിയായതിെന തുടർന്ന് ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാരുടെ ബെഞ്ച് വിധിപറയാനായി മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.