കൊച്ചി: പുതുവൈപ്പിൽ എൽ.പി.ജി ടെർമിനൽവിരുദ്ധ സമരത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി ടി.പി. സെൻകുമാർ. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തമാണ് നിർവഹിച്ചത്. പുതുവൈപ്പ് സമരത്തിന് തീവ്രവാദി ബന്ധമുണ്ടെന്നുപറഞ്ഞ അദ്ദേഹം, മെട്രോ ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തിയ ഡി.ജി.പി സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര, ആലുവ റൂറൽ എസ്.പി എ.വി. ജോർജ് എന്നിവരിൽനിന്ന് വിശദീകരണം തേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
യതീഷ് ചന്ദ്ര പുതുവൈപ്പിൽ പോയിട്ടില്ല. അദ്ദേഹം ഹൈകോടതി ജങ്ഷനിലാണ് ഉണ്ടായിരുന്നത്. എന്നാൽ, അദ്ദേഹം പുതുവൈപ്പിൽ സമരക്കാരെ മർദിച്ചെന്ന രീ തിയിലാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയുള്ളതായി മുൻകൂട്ടി വിവരം ലഭിച്ചിരുന്നു. പ്രധാനമന്ത്രി വരുന്ന ദിവസം മാർഗതടസ്സമുണ്ടാക്കാനായിരുന്നു സമരക്കാരുടെ പദ്ധതി. അത് ഒഴിവാക്കാനാണ് പൊലീസ് നടപടി വേണ്ടിവന്നത്. യതീഷ് ചന്ദ്രയുടെ നടപടിയിൽ തെറ്റില്ല. ഭൂരിപക്ഷം ആളുകൾക്കും പ്രയോജനം ലഭിക്കുന്ന പദ്ധതി വരുേമ്പാൾ ന്യൂനപക്ഷത്തിന് ചില ബുദ്ധിമുട്ടുകളുണ്ടാകും.
അത് സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഒരു വികസനപദ്ധതിയും പാടില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും ഡി.ജി.പി പറഞ്ഞു. പുതുവൈപ്പ് സമരവുമായി ചില തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടെന്നും ചിലരെ സംശയമുണ്ടെന്നും ആലുവ റൂറൽ എസ്.പി എ.വി. ജോർജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ പൂർണമായി പിന്തുണക്കുകയാണ് ഡി.ജി.പിയും. ഇതിനിടെ, സമരത്തിനുപിന്നിൽ ബാഹ്യശക്തികളുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡി.സി.പി യതീഷ് ചന്ദ്ര, ആലുവ റൂറൽ എസ്.പി എ.വി. ജോർജ് എന്നിവർക്ക് എറണാകുളം റേഞ്ച് െഎ.ജി പി. വിജയൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.