കോട്ടയം: പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിനെതിരെ സമരം ചെയ്തവരെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടിവേണ്ടെന്ന് സർക്കാർ തീരുമാനം. സമരസ്ഥലത്തുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിെൻറയും ഇതിെൻറ ചുവടുപിടിച്ച് സമരക്കാർക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ രൂക്ഷവിമർശനത്തിെൻറയും അടിസ്ഥാനത്തിലാണ് ഇത്. പൊലീസ് ഇൻറലിജൻസ് വിഭാഗത്തിെൻറ റിേപ്പാർട്ടും പൊലീസിനെ ന്യായീകരിക്കുന്നതാണ്. ഒരു ഉദ്യോഗസ്ഥനെതിരെപോലും നടപടി പാടില്ലെന്നും ഇൻറലിജൻസിെൻറ റിപ്പോർട്ടിലുണ്ട്.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കൊച്ചിയിലെത്തിയ മുഖ്യമന്ത്രിയെ തടയാനായിരുന്നു സമരക്കാരുടെ ലക്ഷ്യം. മുഖ്യമന്ത്രിയെ തടഞ്ഞ് സമരം വഴിതിരിച്ചുവിടാൻ പുതുവൈപ്പ് സമരത്തിന് നേതൃത്വം നൽകുന്ന ചില സംഘടനകൾ നീക്കം നടത്തിയെന്നും ഇത് തടയുകയായിരുന്നു പൊലീസ് ദൗത്യമെന്നും ഇൻറലിജൻസ് സർക്കാറിനും ആഭ്യന്തരവകുപ്പിനും നൽകിയ റിപ്പോർട്ടിൽ പറയുന്നു. സമരത്തിനുപിന്നിൽ ആറിലധികം സംഘടനകളുടെ പങ്കും സംഘടന നേതാക്കളുടെ വിശദാംശങ്ങൾ അടങ്ങുന്ന പട്ടികയും ഇൻറലിജൻസ് വിഭാഗം സർക്കാറിന് കൈമാറി.
സംഘടനകളുടെ തീവ്രവാദബന്ധവും നേതാക്കളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും അടങ്ങുന്ന റിേപ്പാർട്ടിൽ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്ന ശിപാർശയും ഉണ്ട്. മുഖ്യമന്ത്രിയെ തടയാനും പ്രധാനമന്ത്രിയുെട ചടങ്ങ് അലേങ്കാലപ്പെടുത്താനും നീക്കമുണ്ടായിരുന്നെന്നും പൊലീസ് ഇടപെടൽ സഹായകമായെന്നും കൊച്ചി സിറ്റി-ആലുവ റൂറൽ പൊലീസും ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി.
പുതുവൈപ്പ് സമരത്തിനുപിന്നിൽ പ്രവർത്തിച്ച ബാഹ്യശക്തികളെക്കുറിച്ച റിപ്പോർട്ടും പൊലീസ് തയാറാക്കി. സമരക്കാരെ ന്യായീകരിച്ചും പൊലീസിനെ രൂക്ഷമായി വിമർശിച്ചും സി.പി.െഎ നടത്തിയ പ്രസ്താവനകളിൽ സി.പി.എം നേതൃത്വത്തിനുള്ള അതൃപ്തിയും പിന്നീട് ചർച്ചചെയ്യാനാണ് തീരുമാനം. പുതുവൈപ്പ് പ്രശ്നം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പെങ്കടുക്കാനെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവിടെ നടന്ന സംഭവങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.