കൊച്ചി: പി.വി അന്‍വര്‍ എം.എൽ.എയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യംചെയ്യല്‍. ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് എം.എൽ.എയെ വിളിച്ചുവരുത്തുകയായിരുന്നു.
മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അന്‍വര്‍ തട്ടിയെന്ന് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പരാതി നൽകിയിരുന്നു. വിഷയം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പി.വി. അൻവർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പിവി അൻവർഇതിനു പിന്നാലെ പരാതിയിൽ ഇ.ഡിയും കേസെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.