മലപ്പുറം: പി.വി അൻവർ എം.എൽ.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകി. നിലമ്പൂർ എം.എൽ.എയായ അൻവറിനെക്കുറിച്ച് ഒരു മാസത്തിലധികമായി യാതൊരു വിവരമില്ലെന്നാണ് പരാതിയിൽ പറയുന്നത്.
എം.എൽ.എയെ എത്രയും വേഗം കണ്ടെത്തണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ പരാതി സ്വീകരിക്കാൻ നിലമ്പൂർ പൊലീസ് തയാറായില്ല. പിന്നീട് നിലമ്പൂർ മുനിസിപ്പൽ പ്രസിഡന്റ് ഷംസുദ്ദീൻ ഇ-മെയിലായി പൊലീസിന് പരാതി അയക്കുകയായിരുന്നു.
നിലമ്പൂർ സി.എൻ.ജി റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് പരാതി പറയാൻ എം.എൽ.എ ഓഫീസിലെത്തിയപ്പോൾ സ്ഥലത്തില്ലെന്നാണ് അറിയിച്ചത്. വീട്ടിലോ തിരുവനന്തപുരത്തെ എം.എൽ.എ ക്വാർട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ല. നിയമസഭാ സമ്മേളനത്തിലും എം.എൽ.എ പങ്കെടുത്തില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.