മലപ്പുറം: സി.പി.ഐ തന്നെ പരമാവധി ഉപദ്രവിച്ചെന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും പൊന്നാനി ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ. മീഡിയവൺ വ്യൂ പോയ ൻറിലാണ് അദ്ദേഹം സി.പി.ഐക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. മലപ്പുറം ജില്ലയിലെ സി.പി.ഐ നേതൃത്വം എന്തെല്ലാം രീതിയിൽ ഉപദ്രവിക്കാൻ പറ്റുമോ അതെല്ലാം ചെയ്തിട്ടുണ്ട്. ഇപ്പോഴും ഉപദ്രവിക്കുന്നു. മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മിൽ വലിയ വ്യത്യാസമില്ല. സി.പി.ഐക്ക് എന്നെക്കാളും ലീഗ് നേതാക്കൻമാരോട് സ്നേഹമുള്ളത് കൊണ്ടാകാം ഉപദ്രവിക്കുന്നത്.
രണ്ട് തവണയും സ്വതന്ത്രനായി മത്സരിച്ചത് സി.പി.ഐക്ക് എതിരെ മാത്രമല്ല. അവിടെ യു.ഡി.എഫ് സ്ഥാനാർഥികളുമുണ്ടായിരുന്നു. 2011ൽ ഏറനാട് മണ്ഡലത്തിലെ സ്ഥാനാർഥിയായി സി.പി.െഎയുടെ ജില്ല, ഏരിയ കമ്മിറ്റികൾ എെൻറ പേരായിരുന്നു ഏകപക്ഷീയമായി നിർദേശിച്ചത്. മത്സരിക്കുന്നതിന് വാർത്തസമ്മേളനത്തിനായി ജില്ല കമ്മിറ്റി ഓഫിസിലെത്തി. ഇതിനിടെയാണ് തിരുവനന്തപുരത്ത് നിന്നും വിളിച്ച് സ്റ്റോപ് ചെയ്യിച്ചത്. തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങിയ ഞാൻ പിൻമാറണമായിരുന്നോ? ജനങ്ങളെ കണ്ടിട്ടാണ് പൊതുരംഗത്തേക്ക് ഇറങ്ങിയത്. ആ ജനങ്ങളാണ് എനിക്ക് 49,000 വോട്ട് നൽകിയത്. അന്ന് സി.പി.എമ്മും കോൺഗ്രസുമെല്ലാം പിന്തുണ നൽകിയിട്ടുണ്ട്. ഇനിയും സി.പി.ഐ പഠിച്ചില്ലെങ്കിൽ എന്താണ് നിവൃത്തിയെന്നും അൻവർ ചോദിച്ചു.
പിന്നീട് പ്രതികരിക്കാമെന്ന് സി.പി.െഎ
മലപ്പുറം: പി.വി. അൻവർ സി.പി.െഎക്കെതിരായി മീഡിയവൺ വ്യൂ പോയൻറ് പരിപാടിക്കിടെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അത് കണ്ടശേഷം അടുത്തദിവസം എന്തായാലും പ്രതികരണമുണ്ടാകുമെന്നും സി.പി.െഎ മലപ്പുറം ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.