തിരുവനന്തപുരം: യഥാർഥ മാധ്യമ പ്രവർത്തനം നടത്തുന്നവരോട് എന്നും ബഹുമാനം വെച്ചുപുലർത്തുന്നയാളാണ് താനെന്നും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അവർ അനിവാര്യമാണെന്നും പി.വി.അൻവർ എം.എൽ.എ പറഞ്ഞു. എന്നാൽ ബ്ലാക്ക് മെയിലിങ്ങും അധിക്ഷേപങ്ങളും വ്യക്തിഹത്യയും പണമുണ്ടാക്കാൻ ഏതറ്റം വരെയും പോകുന്ന മാധ്യമപ്രർത്തകരായ സാമൂഹികവിരുദ്ധരെയാണ് ഞാൻ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന യൂട്യൂബർമാരും സാമൂഹികവിരുദ്ധരാണെന്നും അവർക്ക് റീച്ച് കിട്ടാനും അതുവഴി പണം സമ്പാദിക്കാനും മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നമ്മുടെ നാടിന്റെ സൗഹാർദ്ദം തകർന്നലൊന്നും അവർക്ക് വിഷയമല്ലെ. മുസ്ലിംകൾക്കെതിരെ പറഞ്ഞാൽ ഹിന്ദുക്കൾ അത് കാണും, തങ്ങൾക്കെതിരെ എന്താണ് പറഞ്ഞത് എന്നറിയാൻ മുസ്ലിംകളും കാണും. രണ്ടുപേരും തമ്മിലുള്ളത് എന്താണെന്നറിയാൻ കൃസ്ത്യാനികൾ കാണും. ഇങ്ങനെ എല്ലാ മതത്തിനെതിരെയും അവർ പറയും. വർഗീയത വിളമ്പിക്കൊണ്ടിരുന്നാൽ കാഴ്ചക്കാർ കൂടും. അതുവഴി ധാരാളം പണം സമ്പാദിക്കാൻ അവർക്കാകും. പക്ഷേ അവർ ചിന്തിക്കുന്നില്ല ഇതുവഴി തകരുന്ന മതേതര കേരളത്തെ കുറിച്ച്. അങ്ങനെ ഒരു വേവലാതിയേ അവർക്കിലെന്നും പി.വി. അൻവർ പറഞ്ഞു.
ഇവരുമായി ബന്ധപ്പെട്ട മുഴുവൻ വാർത്തകളും താൻ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവരുടെയൊക്കെ തനിനിറം സമൂഹം അറിയേണ്ടതുണ്ടെന്നും ഒരോന്നോരാന്നായി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.