കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഡിസംബര്‍ 31നകം പൂർത് തിയാക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണി ജനുവരി 31നകവും പൂര്‍ത്തിയാക്കണം.
ബന്ധപ്പെട്ട റ ോഡുകളുടെ അറ്റകുറ്റപ്പണി ഈ കാലയളവിനകം പൂര്‍ത്തിയാക്കുമെന്ന അഡ്വക്കറ്റ് ജനറലി െൻറ ഉറപ്പ് രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്. കൊച്ചി നഗ രത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ നഗരസഭയോടും പൊതുമരാമത്ത് വകുപ്പിനോടും നി ര്ദേശിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ സബര്‍ബന്‍ ട്രാവത്സ് ഉടമ സി.പി. അജിത് ക ുമാര്‍ നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. റോഡ് അറ്റകുറ്റപ്പണിയും നിര്‍മാണവും സ ംബന്ധിച്ച് ഏഴ് നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
കേസ് വെള്ളിയാഴ്ച പരി ഗണിക്കുേമ്പാഴാണ് റോഡ് അറ്റകുറ്റപ്പണി ഡിസംബർ, ജനുവരി മാസങ്ങളിലായി പൂർത്തിയാക്കുമെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചത്. റോഡ് നിര്‍മാണത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യയും രീതികളും ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതായും എ.ജി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ 1,33,384 റോഡുകളുടെ നിർമാണ, അറ്റകുറ്റപ്പണികൾക്ക് അനുമതി നല്‍കിയതായി തദ്ദേശ വകുപ്പ് അറിയിച്ചു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവരുകയാണ്.
നിശ്ചിത സമയത്തിനകം റോഡ് തകര്‍ന്നാല്‍ ബാധ്യത കരാറുകാരനാണെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പാക്കുമെന്നും തേദ്ദശഭരണ വകുപ്പ് അറിയിച്ചു. സ്കൂട്ടര്‍ യാത്രികൻ ആര്. ഉമേഷ് കുമാര്‍ സഹോദരന് അയ്യപ്പന് റോഡിലെ കുഴിയില്‍ വീണ് വാഹനമിടിച്ച് മരിച്ചതുപോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. റോഡുകളുടെ കാര്യത്തിൽ ഉദ്യോഗസ്ഥരുടെ നിസ്സംഗ നിലപാട് ഇനിയും സഹിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ഏഴ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
കോടതിയുടെ നിര്‍ദേശങ്ങൾ
1. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഡിസംബര്‍ 31നകവും തദ്ദേശസ്ഥാപന റോഡുകൾ ജനുവരി 31നകവും പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
2. പുതിയ റോഡുകളുടെ നിര്‍മാണവും നിലവിലെ റോഡുകളുടെ അറ്റകുറ്റപ്പണിയും യോഗ്യരായ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തണം.
3. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സർവിസ് ചട്ടപ്രകാരവും ശിക്ഷ നിയമപ്രകാരവും നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.
4. റോഡുകളില്‍ കുഴിയും വിള്ളലും പ്രത്യക്ഷപ്പെട്ടാൽ ഉടൻ പരിഹരിക്കാൻ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം.
5. അറ്റകുറ്റപ്പണികളിലെ വീഴ്ചയിലെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കുമായിരിക്കും.
6. പൊതുമരാമത്ത് റോഡുകളുടെ പട്ടികയും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് നമ്പര്‍ അടക്കമുള്ള വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. റോഡ് തകര്‍ന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗസ്ഥെര അറിയിക്കാം.
7. പൊതുമരാമത്ത് വകുപ്പിലെന്നപോലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലെ റോഡുകളുടെ ദൈനംദിന അറ്റകുറ്റപ്പണികള്‍ക്കും പ്രത്യേക സംഘം രൂപവത്കരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.