പാലക്കാട്: സപ്ലൈകോയിലൂടെ വിൽക്കുന്ന ശർക്കരയുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടിയുമായി സപ്ലൈകോ. ഓണത്തിന് റേഷൻകട വഴി വിതരണം ചെയ്ത ശർക്കരയിൽ കൈപൊള്ളിയ സപ്ലൈകോ, ഇത്തവണ അവയുടെ ഗുണനിലവാര പരിശോധനയിൽ വീട്ടുവീഴ്ച പാടില്ലെന്ന് ജീവനക്കാർക്ക് നിർദേശം നൽകി.
അംഗീകൃത ലാബിലെ പരിശോധന റിപ്പോർട്ട് ശർക്കരയുടെ ബില്ലിനൊപ്പം വിതരണക്കാർ ഹാജരാക്കണം. കൃത്രിമനിറം ചേർക്കൽ, സൾഫർ ഡൈഓക്സൈഡിെൻറ അളവ് എന്നിവ നിർബന്ധമായും പരിശോധന ഫലത്തിൽ വേണമെന്ന് നിർദേശം നൽകി. പരിശോധന റിപ്പോർട്ടില്ലാത്ത ശർക്കര സ്വീകരിക്കാനോ വിൽപന നടത്താനോ പാടില്ലെന്നും എഫ്.എം.സി.ജി മാനേജറുടെ ഉത്തരവിൽ നിർദേശിച്ചു.
പാക്കറ്റിലും ബില്ലിലും ബാച്ച് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിതരണം ചെയ്യുന്ന ബാച്ചിലുള്ള ശർക്കരയുടെ പരിശോധന ഫലമാണ് സമർപ്പിച്ചതെന്ന് ഉറപ്പുവരുത്തണം. കഴിഞ്ഞ ഓണത്തിന് നല്കിയ 65 ലക്ഷം കിലോ ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് സപ്ലൈകോക്ക് നാണക്കേടുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.