വാളയാർ ചെക് പോസ്റ്റിലെ ഡോക്ടർ ഉൾപ്പടെ 25 ജീവനക്കാർ ക്വാറന്‍റീനിൽ

പാലക്കാട്: വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇന്നലെ 10 മാസം പ്രായം ഉള്ള കുഞ്ഞിന് ഉൾപ്പെടെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 25 ജീവനക്കാരോട് ക്വാറന്‍റൈനിൽ പോകാൻ നിർദേശം നൽകിയത്. 

പാലക്കാട് കാരകുറുശ്ശിയിലാണ് പത്ത് മാസം പ്രായം ഉള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. അമ്മക്കും, സഹോദരിക്കും ഒപ്പമാണ് കുഞ്ഞ് നാട്ടിലെത്തിയത്. ചെന്നൈയിൽ നിന്ന് എത്തിയ ചെർപ്പുളശ്ശേരി സ്വദേശിക്കും മണ്ണാർക്കാട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും വന്ന തോണി പാടം സ്വദേശിയും വരോട് സ്വദേശിയും കോവിഡ് പോസിറ്റീവായി. 

മെയ് 31 വരെ ജില്ലയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 4 പേരിൽ കൂടുതൽ ഒന്നിച്ച് കൂടിയാൽ കേസ് എടുക്കും. നിലവിൽ 53 പേരാണ് ജില്ലയിൽ ചികിത്സയിലുളളത്.

Tags:    
News Summary - Quarantine to 25 staff in valayar check post- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.