representational image

ക്വാറി സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. തിരുവനന്തപുരത്ത് മന്ത്രി പി. രാജീവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. കോമ്പസ് സോഫ്റ്റ്വെയറിലെ പരിഷ്കരണം പൂർത്തിയാക്കുന്നതുവരെ ഓഫിസുകളിൽനിന്ന് നേരിട്ട് പാസ് നൽകുമെന്ന് മന്ത്രി രാജീവ് പറഞ്ഞു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റവന്യൂ മന്ത്രിയുമായി പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. റോയൽറ്റി നിരക്കുകളിൽ വരുത്തിയ വർധനയിൽ മാറ്റമുണ്ടാവില്ല. റോയൽറ്റി വർധനക്ക് ആനുപാതികമായ നിരക്കിനപ്പുറം ഉൽപന്ന വില ഉയർത്താൻ അനുവദിക്കില്ല.

Tags:    
News Summary - Quarry strike called off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.