തിരുവനന്തപുരം: മുന്നാക്ക സംവരണ ബിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള തട്ടിപ്പാണെന ്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബില്ലിെൻറ ലക്ഷ്യം സദുദ്ദേശ്യപര മല്ലെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ടാംദിവസത്തെ ദേശീയപണിമുടക്ക് സമ്മേളന ം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പൊതുവിൽ ഇത്തരം നിയമനിർമാണത്തെ എതിർക്കാറില്ല. എത് സർക്കാർ കൊണ്ടുവന്നാലും അനുകൂല സമീപനം സ്വീകരിക്കുന്നതുകൊണ്ട് ബിൽ പാസാക്കിയെടുക്കാനും കഴിയും. മുന്നാക്കക്കാരിൽ ഏറ്റവും പാവപ്പെട്ടവർക്ക് ആനുകൂല്യം കൊടുക്കുന്ന തരത്തിലല്ല ബിൽ. ചട്ടം പുറത്തുവരുമ്പോൾ സർക്കാറിെൻറ ലക്ഷ്യം വ്യക്തമാവും.
അസംതൃപ്തരായ യുവജനങ്ങൾ തൊഴിലില്ലാതെ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്. അത് മനസ്സിലാക്കിയാണ് തിരക്കിട്ട് യുവാക്കളെ ജാതീയമായി വിഭജിക്കുന്നതിന് ബിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.