ചേർത്തല: കേന്ദ്രസർക്കാറിെൻറ സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗത്തോടുള്ള നീതിന ിഷേധമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണഘടന ഭേദഗത ിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് കേന്ദ്രസർക്കാറിെൻറ തീരുമാനം. ഇത് പിന് നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണ്.
സംവരണത്തിെൻറ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്ന് സുപ്രീംകോടതിതന്നെ വിധിച്ചതാണ്. ഭരണഘടന സംവരണം നൽകിയത് പിന്നാക്ക വർഗങ്ങൾക്കാണ്. അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നവർക്ക്. സാമുദായിക സംവരണം ഉണ്ടായിട്ടുപോലും ഇന്നും കേന്ദ്ര-സംസ്ഥാന സർവിസുകളിൽ പിന്നാക്ക വർഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ, മുന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിെനക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ പഠനം നടത്തി വേണം സാമ്പത്തിക സംവരണം നടപ്പാക്കാൻ.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം ഒരിക്കലും എതിരല്ല. അതിന് ആവശ്യമായ സാമൂഹികക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാവുന്നതാണ്. അല്ലാതെ ഭരണഘടന ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണെന്നും കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.