കോഴിക്കോട്: വിശുദ്ധ റമദാന് ഇന്ന് തുടക്കം. വിശ്വാസികൾക്ക് ഇനി ഭക്തിയുടെ രാപ്പകലുകൾ. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച റമദാൻ ഒന്നായി കോഴിക്കോട് ഖാദിമാരായ മുഹമ്മദ്കോയ തങ്ങൾ ജമലുെല്ലെലി, കെ.വി. ഇമ്പിച്ചമ്മദ്, പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരും പാണക്കാട് ഹൈദരലി തങ്ങൾ, സമസ്ത കേരള ജംഇയ്യതുൽ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മലപ്പുറം ഖാദി ഒ.പി.എ മുത്തുകോയ തങ്ങൾ എന്നിവരും അറിയിച്ചു. ശനിയാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനിയും അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് റമദാൻ ആരംഭിക്കുന്നത്. സൗദി,യു.എ. ഇ ,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിൽ വ്യാഴാഴ്ച മാസപിറവി കാണാത്തതിനാൽ റമദാൻ ഒന്ന് ശനിയാഴ്ചയായി പ്രഖ്യാപിച്ചിരുന്നു.മാസപിറവി കണ്ടതിനാൽ ഒമാനിൽ റമദാൻ ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.