10ാം ക്ലാസ് വിദ്യാർഥി റാഗിങ്ങിന് ഇരയായെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട്ടിലെ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി റാഗിങ്ങിന് ഇരയായി എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ-അക്കാഡമിക്സ് എ. അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി.

വയനാട് വിദ്യാഭ്യാസ ഉപ ഡയറക്ടറോട് സംഭവസ്ഥലം സന്ദർശിക്കാനും ഇരയായ കുട്ടിയെയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശം നൽകി. വയനാട് എസ്.പിയുമായി മന്ത്രി ഫോണിൽ ആശയ വിനിമയം നടത്തി. വിദ്യാർഥിയുടെ അമ്മയെയും സ്കൂൾ പി.ടി.എ പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. റാഗിങ് ഒരു കാരണവശാലും ക്യാമ്പസിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Ragging: Minister orders investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.