തിരുവനന്തപുരം: ഇന്ധനവില വർധനവ് മിഡിൽ ക്ലാസിനേയും അപ്പർ മിഡിൽ ക്ലാസിനേയും ബാധിക്കില്ലെന്ന് സംഘപരിവാർ അനുകൂലി രാഹുൽ ഈശ്വർ. മീഡിയ വൺ ചാനൽ നടത്തിയ ചർച്ചയിലാണ് രാഹുൽ ഈശ്വറിന്‍റെ പ്രതികരണം. ലോവർ മിഡിൽ ക്ലാസിനേയാണ് പ്രശ്നം ബാധിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഇന്ധനവില വർധിക്കുേമ്പാൾ മാറി മാറി വരുന്ന സർക്കാറുകൾക്കെതിരെ പ്രതിഷേധം നടത്താനുള്ള മാർഗമാക്കി അതിനെ മാറ്റാതെ സർക്കാറിൽ സമ്മർദം ചെലുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. എതെങ്കിലുമൊരു സർക്കാർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നുമുള്ള നികുതി ഒഴിവാക്കുമോെയന്നും രാഹുൽ ഈശ്വർ ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് എണ്ണവില ഇന്നും വർധിച്ചു. പെട്രോൾ വില ലിറ്ററിന് 30 പൈസയും ഡീസൽ 37 പൈസയുമാണ് ഇന്ന് കൂടിയത്. തുടർച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധനവില കൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.