തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് സര്‍ക്കാര്‍ രൂപവത്കരിക്കാൻ ഒരുങ്ങുകയാണെന്ന് രാഹുൽഗാന്ധി. നേമത്ത് കെ. മുരളീധരെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള് മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തിനുവേണ്ടിയാണ്. യു.ഡി.എഫ് വന്നാല്‍ ദുരിതമനുഭവിക്കുന്ന ഒരാള്‍ പോലും ഇവിടെ ഉണ്ടാകില്ല. ന്യായ് പദ്ധതി ഇവിടെ തുടങ്ങിയാല്‍ ഇന്ത്യ മുഴുവന്‍ വ്യാപിക്കും. സ്ഥാനാർഥി പട്ടിക വന്നപ്പോള്‍ തന്നെ ഒരാളുടെ പ്രചാരണത്തിന് പോകണമെന്ന് താന്‍ ഉറച്ചിരുന്നു. അത് കെ. മുരളീധരനാണ്. കേരളത്തിെൻറ സ്ഥാനാർഥിയാണ് അദ്ദേഹം. മുരളീധരൻ പരാജയപ്പെടില്ല.
ഒരേ ആശയത്തിനൊപ്പം ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും നയം ധാർഷ്ട്യവും വെറുപ്പുമാണ്. കേരളത്തിെൻറ ഭാവിനിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ബി.ജെ.പിയും ആര്.എസ്.എസും കേരളത്തിെൻറ ഐക്യം തകര്‍ക്കുന്നു. അവര്‍ കേരളത്തെ മനസ്സിലാക്കുന്നെന്ന് നടിക്കുകയാണ്. പ്രധാനമന്ത്രി ഒരിക്കലും സി.പി.എം മുക്തഭാരതമെന്നോ കേരളമെന്നോ പറയുന്നില്ല. ഇ.ഡിയെ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ അവര്‍ നിശബ്ദരാണ്. യു.ഡി.എഫ് മുഖ്യമന്ത്രി വന്നാല്‍ തൊഴിലിനുവേണ്ടി സെക്രേട്ടറിയറ്റിനു മുന്നില്‍ സമരം നടത്തേണ്ടിവരില്ല. യു.ഡി.എഫിെൻറ മുഖ്യമന്ത്രിക്ക് മനുഷ്യരുടെ വേദന മനസ്സിലാകും. എന്നാല്‍, ഇടത് മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ല. വരുന്നവഴിയിൽ താൻ ഒരു ഓട്ടോറിക്ഷയില്‍ കയറി. ഇപ്പോൾ ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ആ ഓട്ടോക്കാരന് പറഞ്ഞത്. ഇന്ധനവില കൂട്ടിയാണ് ബി.ജെ.പി വോട്ട് ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.