കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു.
രാവിലെ 10.30ന് മലപ്പുറം എടവണ്ണ ടൗണിൽ അദ്ദേഹം പൊതുയോഗത്തിൽ പങ്കെടുക്കും. ശേഷം ഉച്ചക്ക് 2.30ന് കൽപറ്റ പുതിയ ബസ്സ്റ്റാൻഡിൽ നടക്കുന്ന പൊതുമ്മേളനത്തിലും പങ്കെടുക്കും.
റായ്ബറേലിയിലും വിജയിച്ചതോടെ വയനാട് മണ്ഡലം ഒഴിയുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.