കല്‍പറ്റ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഹുല്‍ ഗാന്ധി എം.പി കേരളത്തിലെത്തി. രാവിലെ കരിപ്പൂർ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എം.കെ. രാഘവൻ എം.പിയും ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ കാണാനെത്തിയ ഏഴു വയസുകാരി നിവേദ്യയോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് രാഹുൽ യാത്ര തിരിച്ചത്.
ഉച്ചയോടെ തന്‍റെ മണ്ഡലമായ വയനാട്ടിലെത്തുന്ന അദ്ദേഹം 1.45ന് മാനന്തവാടിയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചക്കു ശേഷം മൂന്നിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കൂവളത്തോട് കുടിവെള്ള പദ്ധതിയും വൈകീട്ട് അഞ്ചിന് പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡെൻറല്‍ യൂനിറ്റിെൻറ ഉദ്ഘാടനവും ഫിസിയോ തെറപ്പി ഉപകരണങ്ങളുടെ കൈമാറ്റവും നിര്‍വഹിക്കും.
ചൊവ്വാഴ്ച രാവിലെ 11.45ന് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്തിലെ കാര്‍ഷികദിനാചരണവും കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറം വണ്ടൂര്‍ സ്‌നേഹാരാം ഗാന്ധിഭവന്‍ സന്ദര്‍ശിക്കും. 2.45ഓടെ, നിര്യാതനായ മുന്‍ ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശിെൻറ വീട് സന്ദര്‍ശിക്കും.
വൈകീട്ട് നാലിന് എടവണ്ണ പി.എസ്. ഓഡിറ്റോറിയത്തില്‍ പ്ലസ് ടുവിന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കും. അഞ്ചിന് മലപ്പുറം പാലോത്ത് ഊര്‍ക്കാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന പരേതനായ ജ്യോതിഷ്കുമാറിെൻറ വീട് സന്ദര്‍ശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.