ജനരോഷത്തിനിടെ രാഹുൽ ഗാന്ധി വയനാട്ടിൽ

കാട്ടാന ആക്രമണത്തി​െൻറ ഭീതിയിൽ വയനാട്ടിലുണ്ടായ ജനരോഷത്തിനിടെ, രാഹുൽ ഗാന്ധി എം.പി. വയനാട്ടിലെത്തി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെ വീട് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ചു. കെ.സി.വേണുഗോപാലും ഒപ്പമുണ്ട്.

കുറുവാ ദ്വീപിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കത്തെ പോളിന്‍റെ വീട്ടിലും രാഹുൽ ഗാന്ധി എത്തും. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഡ കൊല്ലിയിലെ പ്രജിഷിന്‍റെ വീടും രാഹുൽ സന്ദർശിക്കും. ഇതിനു ശേഷം കൽപറ്റ ഗസ്റ്റ ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്ത ശേഷമാവും രാഹുൽ ഗാന്ധി അലഹബാദിലേക്ക് മടങ്ങുക.


ഇന്നലെ രാത്രിയാണ് വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. വെള്ളിയാംപറമ്പിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലായിരുന്നു രാത്രി താമസിച്ചത്. ഇന്ന് പുലർച്ചെ 5.30ഓടെ റോഡ് മാർഗമാണ് വയനാട്ടിലേക്ക് തിരിച്ചത്. 7.30 ഓടെ വയനാട്ടിലെത്തി.

വയനാട്ടിലേക്ക് ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ എത്തുന്നത്. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളി​െൻറയും അജീഷി​െൻറയും വീടുകൾ രാഹുൽ സന്ദർശിക്കും. ഞായറാഴ്ച ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി മൂന്ന് മണിക്ക് പ്രയാഗ്‌രാജിലേക്ക് തിരിച്ചേക്കും.

കാട്ടാനയാക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായിരുന്ന പോൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വലിയ പ്രതിഷേധമുയർന്നത്. 100കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

17 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോൾ. കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29ന് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ദയിൽ അയൽവാസിയുടെ വീട്ടുമുറ്റത്തുവെച്ച് പനച്ചിയിൽ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.


'നിങ്ങൾക്കൊപ്പം 'ഞാനുണ്ട്; അജിയുടെ കുടുംബത്തെ ചേർത്തുപിടിച്ച് രാഹുൽഗാന്ധി

മാനന്തവാടി: നിങ്ങൾക്കൊപ്പം 'ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം'... അജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുൽഗാന്ധി പറഞ്ഞപ്പോൾ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു. 'അജിയുടെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകും - രാഹുൽഗാന്ധി പറഞ്ഞു. അജിയുടെ അച്ഛൻ ജോസഫ്, അമ്മ എൽസി, ഭാര്യ ഷീബ, മകൾ അൽന മറ്റു കുടുംബാംഗങ്ങൾ എന്നിവരുമായും രാഹുൽഗാന്ധി സംസാരിച്ചു.

Tags:    
News Summary - Rahul Gandhi in Wayanad during public outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.