കൽപറ്റ: വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധി ബുധനാഴ്ച ഉച്ചക്ക് 12ന് നാമനിർദേശ പത്രിക നൽകും. ഇതിന് മുന്നോടിയായി കൽപറ്റ ടൗണിൽ റോഡ്ഷോ നടത്തും. സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ചശേഷമായിരിക്കും പത്രിക നൽകുക.
കേരളത്തിലെ 20 മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് മാസ് കാമ്പയിന്റെ തുടക്കമായാണ് റോഡ്ഷോ. ബുധനാഴ്ച രാവിലെ പത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ പത്രിക നൽകുക. മെഗാ റാലിയുമുണ്ടാകും. എൻ.ഡി.എ സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ വ്യാഴാഴ്ചയാണ് പത്രിക നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.