രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം: ജനാധിപത്യത്തിന് നിരക്കാത്ത നടപടിയെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനാധിപത്യത്തിന് നിരക്കാത്ത പരിപാടിയാണ് നടന്നതെന്ന് കാനം പറഞ്ഞു.

രാജ്യമാകമാനം അപലിപിച്ച സംഭവമാണിത്. രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം പാർട്ടി ഓഫീസുകൾ അടിച്ചു തകർത്തും മറ്റുമല്ല തീർക്കേണ്ടത്. അത് ജനാധിപത്യപരമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

വയനാട് രാഹുൽ ഗാന്ധിയുടെ എം.പി ​ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് അടിച്ചു തകർത്തത്. ബഫർ സോൺ വിഷയത്തിൽ എം.പി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. 

Tags:    
News Summary - Rahul Gandhi's office attack: Kanam Rajendran says action against democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.